ബോണക്കാട് വനത്തിനുള്ളിൽ കണ്ടെത്തിയ മൃതദേഹം കന്യാകുമാരി സ്വദേശിയുടേതെന്ന് സൂചന

നിവ ലേഖകൻ

Bonacaud forest body

പോലീസ് നടത്തിയ പരിശോധനയിൽ ബാഗും തിരിച്ചറിയിൽ രേഖകളും കണ്ടെത്തി.
വിതുര(തിരുവനന്തപുരം)◾ ബോണക്കാട് വനത്തിനുള്ളിൽ നിന്നും കണ്ടെത്തിയ ഒരു മാസത്തിലേറെ പഴക്കമുള്ള മൃതദേഹം കന്യാകുമാരി ജില്ലയിലെ കൽക്കുഴി സ്വദേശിയായ മുപ്പത്തിയേഴുകാരന്റേതെന്നു സൂചന. ശരീര ഭാഗങ്ങൾ വേർപെട്ടു മാറിയ നിലയിൽ മൃതദേഹം കണ്ടെത്തിയ ഭാഗത്തിനു സമീപം പോലീസ് ഇന്നലെ രാവിലെ നടത്തിയ പരിശോധനയിൽ ഒരു ബാഗും തിരിച്ചറിയൽ രേഖകളും കണ്ടെത്തി. ബാഗിൽ നിന്നും ലഭിച്ച ആധാർ കാർഡിൽ നിന്നാണ് കന്യാകുമാരി സ്വദേശിയുടേതാണെന്ന സൂചനയിലേക്ക് പോലീസ് എത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആധാർ കാർഡ് ഉടമയുടെ ബന്ധു ബോണക്കാട് ലയത്തിൽ താമസിക്കുന്നുണ്ട്. മൂന്ന് മാസം മുൻപ് ഇദ്ദേഹം ബോണക്കാട്ട് വന്നിരുന്നു. ആധാർ കാർഡിലെ മേൽവിലാസവുമായി പോലീസ് ബന്ധപ്പെട്ടു. ആ കാർഡ് ഉടമയെ കാണാനില്ലായിരുന്നുവെന്നും അവിടെ നിന്നും വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു. ആധാർ ഉടമയുടെ ബന്ധുക്കളോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്താൻ പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നു കന്യാകുമാരിയിൽ നിന്നും ബന്ധുകൾ എത്തുമെന്നാണ് വിവരം.

ബോണക്കാട് കുരിശുമല തീർഥാടനത്തിന്റെ ഭാഗമായി വനം വകുപ്പ് അധികൃതർ വന മേഖലയിൽ നടത്തിയ സുരക്ഷാ പരിശോധനയ്ക്കിടെ കുരിശുമല നെറുകയുടെ കുറച്ച് താഴെയായി മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിലെ മാംസം പൂർണമായും ജീർണിച്ച് മൂന്ന് ഭാഗങ്ങളായി അടർന്നു മാറിയ നിലയിലായിരുന്നു. മൃതദേഹത്തിലെ കൈയുടെ ഭാഗത്ത് ഇംഗ്ലിഷിൽ ‘ഭഗ്വാൻ’ എന്ന് പച്ചക്കുത്തിയ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് കരുതിയിരുന്നത്. മൃതദേഹത്തിലെ തല, ഉടൽ, കാൽ എന്നിവ അടർന്നു മാറി മൂന്ന് ഭാഗത്തായാണ് കണ്ടത്. തലയോട്ടിയുടെ കുറച്ച് ഭാഗം ദ്രവിച്ച് പോയിട്ടുണ്ട്. ഇതിനു സമീപത്ത് നിന്നും കത്രിക, ബ്ലേഡ്, കത്തി, കൈലി മുണ്ട്, ട്രാക്ക്സ്യൂട്ട് പാൻഡ്സ്, ടീ ഷർട്ട് എന്നിവയും കീടനാശിനിയുടെ കുപ്പിയും സ്ഥലത്ത് നിന്നും കണ്ടെത്തിയിരുന്നു.

  ദുബായിൽ പെരുന്നാൾ അവധിയിൽ 63 ലക്ഷം പേർ പൊതുഗതാഗതം ഉപയോഗിച്ചു

ഫോറൻസിക് സംഘം പരിശോധനയ്ക്കെത്തി സാംപിളുകൾ ശേഖരിച്ചിരുന്നു. ഇവിടെയെത്തി ഇദ്ദേഹം ആത്മഹത്യ ചെയ്താണോയെന്ന് പൊലീസിന്റെ സംശയം. ഇതിനു ശേഷം മൃതദേഹം വന്യ മൃഗങ്ങൾ ആക്രമിച്ചതാകാനും സാധ്യയുണ്ട്. ആരെങ്കിലും അപകടപ്പെടുത്തിയതാണോ എന്നുള്ളത് സാധ്യത വിരളമാണെന്നാണ് പോലീസ് പക്ഷം. അതേ സമയം പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ബന്ധുക്കളിൽ നിന്നും പോലീസ് മൊഴിയെടുത്തു വരികയാണ്.

Story Highlights: A decomposed body found in the Bonacaud forest near Vithura, Thiruvananthapuram, is suspected to be that of a 37-year-old man from Kanyakumari, based on an Aadhaar card found nearby.

Related Posts
ബോണക്കാട് ഉൾ വനത്തിൽ ഒരു മാസത്തിലേറെ പഴക്കമുള്ള മൃതദേഹം; കയ്യിൽ ‘ഭഗവാൻ’ എന്ന് ടാറ്റൂ, അടിമുടി ദുരൂഹത
Vithura body found

വിതുരയിലെ ബോണക്കാട് വനമേഖലയിൽ നിന്ന് ഒന്നര മാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. കയ്യിൽ Read more

  കടയ്ക്കൽ ക്ഷേത്രോത്സവത്തിലെ വിപ്ലവഗാനങ്ങൾ: ഹൈക്കോടതി രൂക്ഷ വിമർശനം
ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടു പോയി അൻപത്തിയഞ്ചുകാരിക്കു നേരെ പീഢന ശ്രമം; വിതുരയിൽ ‘കാപ്പ’ ചുമത്തപ്പെട്ടയാൾ അറസ്റ്റിൽ
Vithura Assault Case

വിതുരയിൽ ബസ് കാത്തുനിന്ന സ്ത്രീയെ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കാപ്പ Read more

വിതുരയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് പ്ലസ് വൺ വിദ്യാർഥി മരിച്ചു
Vithura accident

വിതുരയിൽ നടന്ന കാർ-സ്കൂട്ടർ കൂട്ടിയിടിയിൽ പ്ലസ് വൺ വിദ്യാർത്ഥി മുഹമ്മദ് നായിഫ് (17) Read more

വിതുരയിൽ എസ്റ്റേറ്റിനുള്ളിൽ പുലിയെ കണ്ടതായി അഭ്യുഹം
tiger sighting vithura

വിതുരയിലെ ഗോകുൽ എസ്റ്റേറ്റിൽ പുലിയെ കണ്ടതായി പ്രചരിക്കുന്ന വാർത്തയെത്തുടർന്ന് വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന Read more

ഇരുതലമൂരിയെ കടത്താൻ ശ്രമം; മാർത്താണ്ഡം സ്വദേശി വനം വകുപ്പിന്റെ പിടിയിൽ
snake smuggling

കന്യാകുമാരിയിൽ ഇരുതലമൂരി പാമ്പിനെ കടത്താൻ ശ്രമിച്ച യുവാവ് വനം വകുപ്പിന്റെ പിടിയിൽ. മാർത്താണ്ഡം Read more

വിതുരയിൽ പതിനാറുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവം; പോലീസ് അന്വേഷണം ആരംഭിച്ചു
Assault

വിതുരയിൽ പതിനാറുകാരനെ സമപ്രായക്കാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയെക്കുറിച്ച് Read more

  മുംബൈ ഭീകരാക്രമണക്കേസ്: തഹാവൂർ റാണ ഇന്ന് ഇന്ത്യയിൽ
കന്യാകുമാരിയിൽ തിരുനാൾ ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് നാലുപേർ മരിച്ചു
Kanyakumari Electrocution

കന്യാകുമാരിയിലെ പുത്തന്തുറൈ സെന്റ് ആന്റണീസ് ദേവാലയത്തിലെ തിരുനാൾ ആഘോഷത്തിനിടെ നാലുപേർ വൈദ്യുതാഘാതമേറ്റ് മരിച്ചു. Read more

സുകുമാരിയുടെ സ്മരണയ്ക്കായി കന്യാകുമാരിയിൽ മൾട്ടി മീഡിയ സ്കൂൾ; ശിലാസ്ഥാപനം നിർവഹിച്ച് മമ്മൂട്ടി
Sukumari Memorial Film School

കന്യാകുമാരിയിൽ സുകുമാരിയുടെ സ്മരണയ്ക്കായി മൾട്ടി മീഡിയ ആന്റ് ഫിലിം ടെക്നോളജി സ്കൂൾ തുറക്കുന്നു. Read more

കന്യാകുമാരിയിൽ കാണാതായ കുട്ടിയെ കണ്ടെത്താൻ പൊലീസ് തെരച്ചിൽ തുടരുന്നു
Missing girl Kanyakumari search

കന്യാകുമാരിയിൽ നടത്തിയ തെരച്ചിലിൽ പൊലീസിന് കാര്യമായ പുരോഗതി ഉണ്ടായില്ല. റെയിൽവേ സ്റ്റേഷനിലെ സിസിടിവി Read more