അമ്മയെ കൊന്ന് പാചകം ചെയ്ത മകന് വധശിക്ഷ; ഹൈക്കോടതി വിധി ശരിവച്ചു

Anjana

Bombay High Court death sentence matricide

സ്വന്തം അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ശരീരഭാ​ഗങ്ങള്‍ പാചകം ചെയ്ത യുവാവിന് വധശിക്ഷ വിധിച്ച് ബോംബെ ഹൈക്കോടതി. കോലാപൂര്‍ സ്വദേശിയായ സുനില്‍ രാമ കുച്കോരവിയെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. 2017 ആ​ഗസ്ത് 28നായിരുന്നു കേസിനാസ്പദമായ സംഭവം. 63കാരിയായ യല്ലമ്മ രാമ കുച്കോരവിയാണ് കൊല്ലപ്പെട്ടത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മദ്യപാനിയായ മകൻ സുനില്‍ പെൻഷന്‍ തുകയ്ക്ക് വേണ്ടി നിരന്തരം യല്ലമ്മയുമായി വഴക്കുണ്ടാക്കുമായിരുന്നു. വഴക്കിനെത്തുടര്‍ന്ന് യല്ലമ്മയെ കൊലപ്പെടുത്തുകയായിരുന്നു. ശേഷം ഹൃദയവും വാരിയെല്ലുകളും അടക്കമുള്ള അവയവങ്ങള്‍ പാചകം ചെയ്യുകയും ചെയ്തു. 2021ലാണ് കേസില്‍ കോലാപൂര്‍ കോടതി പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ചത്.

  ഏറ്റുമാനൂരിലെ പോലീസ് ഉദ്യോഗസ്ഥന്റെ മരണം: പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തു

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്ന് കോടതി നിരീക്ഷിച്ചു. നരഭോജനമാണ് നടന്നിരിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ജീവപര്യന്തം തടവ് ലഭിച്ചാല്‍ പ്രതി വീണ്ടും സമാന കുറ്റകൃത്യം ആവര്‍ത്തിക്കാനുള്ള സാധ്യതയുണ്ടെന്നും ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെ, പൃഥ്വിരാജ് ചവാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കോലാപൂര്‍ കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവച്ചു.

Story Highlights: Bombay High Court upholds death sentence for man who killed and cooked his mother in Kolhapur

  സൽമാൻ ഖാൻ വധശ്രമ കേസ്: രണ്ട് പ്രതികൾക്ക് ജാമ്യം
Related Posts
സൽമാൻ ഖാൻ വധശ്രമ കേസ്: രണ്ട് പ്രതികൾക്ക് ജാമ്യം
Salman Khan

സൽമാൻ ഖാനെ വധിക്കാൻ ശ്രമിച്ചതായി ആരോപിക്കപ്പെടുന്ന രണ്ട് പേർക്ക് ബോംബെ ഹൈക്കോടതി ജാമ്യം Read more

താമരശ്ശേരിയിൽ മകൻ അമ്മയെ കൊലപ്പെടുത്തി: ജന്മം നൽകിയതിനുള്ള പ്രതികാരമെന്ന് പ്രതി
Thamarassery Murder

താമരശ്ശേരിയിൽ ഞെട്ടിക്കുന്ന ഒരു കൊലപാതകം നടന്നു. 53 വയസ്സുകാരിയായ സുബൈദ എന്ന അമ്മയെയാണ് Read more

പ്രൊഫസർ ജിഎൻ സായിബാബ അന്തരിച്ചു; മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 10 വർഷം ജയിലിൽ കഴിഞ്ഞിരുന്നു
Professor G.N. Sai Baba death

പ്രൊഫസർ ജിഎൻ സായിബാബ 58-ാം വയസ്സിൽ ഹൈദരാബാദിൽ അന്തരിച്ചു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് Read more

  തൃശൂരിൽ അനധികൃത മത്സ്യബന്ധനത്തിന് കർശന നടപടി
വീട്ടിൽ തുടർച്ചയായ മോഷണം: മുംബൈ അഭിഭാഷകൻ ഹൈക്കോടതിയിൽ
Mumbai lawyer home thefts

മുംബൈയിലെ ദാദർ ഈസ്റ്റ് സ്വദേശിയായ അഭിഭാഷകൻ ദ്രുതിമാൻ ജോഷി വീട്ടിൽ നടക്കുന്ന തുടർച്ചയായ Read more

കോലാപുരിൽ ബസിൽ വെച്ച് മരുമകനെ കൊലപ്പെടുത്തിയ ദമ്പതികൾ അറസ്റ്റിൽ
Kolhapur bus murder

കോലാപുരിലേക്കുള്ള ബസ് യാത്രയ്ക്കിടയിൽ ഒരു ദമ്പതികൾ തങ്ങളുടെ മരുമകനെ കൊലപ്പെടുത്തി. മകളെ സ്ഥിരമായി Read more

Leave a Comment