അടൂർ പോക്സോ കോടതിയിലും കല്പറ്റ കുടുംബ കോടതിയിലും ബോംബ് ഭീഷണി മുഴക്കിയ സംഭവത്തിൽ പോലീസ് വിശദമായ പരിശോധന നടത്തി. വ്യാജ ഭീഷണിയാണെന്ന് ജില്ലാ പോലീസ് മേധാവി സ്ഥിരീകരിച്ചു. അടൂർ പോക്സോ കോടതിയിൽ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ഉൾപ്പെട്ട സംഘം പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല.
പരിശോധനയ്ക്ക് ശേഷം ഭീഷണി വ്യാജമാണെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. കോടതികളിൽ ബോംബ് സ്ഫോടനമുണ്ടാകുമെന്ന് ഒരു ഇ-മെയിൽ സന്ദേശം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ഉച്ചക്ക് ശേഷം മൂന്നോടെയാണ് പരിശോധന ആരംഭിച്ചത്.
കല്പറ്റ കുടുംബ കോടതിയിലും സുരക്ഷാ പരിശോധന നടത്തി. വരാവിലെ പത്തു മണിയോടെയാണ് കോടതിയിൽ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. തമിഴിലും ഇംഗ്ലീഷിലുമായി ഒറ്റ പേജുള്ള സന്ദേശമാണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതിക്കും വയനാട് കുടുംബ കോടതിക്കും ലഭിച്ചത്. കുടുംബ കോടതിയുടെ ഓഫീസിലെ മെയിലിലാണ് ഭീഷണി സന്ദേശം എത്തിയത്.
Story Highlights: A bomb threat at the Adoor POCSO and Kalpetta Family courts prompted a police investigation, which confirmed the threat was fake.