Headlines

Entertainment

തകർപ്പൻ ഓണപ്പാട്ടുമായി ബോബി ചെമ്മണ്ണൂർ; വീഡിയോ വൈറൽ.

തകർപ്പൻ ഓണപ്പാട്ടുമായി ബോബി ചെമ്മണ്ണൂർ

ബോബി ചെമ്മണ്ണൂർ അഭിനയിച്ച ‘ഓണക്കാലം ഓമനക്കാലം’ എന്ന ഓണപ്പാട്ട് സമൂഹമാധ്യമങ്ങളിൽ വൈറലായി. ഗുഡ്‌വിൽ എന്റർടൈൻമെൻസിന്റെ ബാനറിൽ ജോബി ജോർജാണ് ഗാനം നിർമ്മിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

‘കർക്കിടകം കഴിഞ്ഞാൽ പിന്നെ നല്ലൊരു ഓണക്കാലം വരും’ എന്ന് ജനാർദ്ദനൻ പുതുശ്ശേരിയുടെ വരികൾക്ക് നൃത്തചുവടുകളുമായാണ് ബോബി ചെമ്മണ്ണൂർ എത്തിയത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് വീഡിയോ വൈറലാവുകയായിരുന്നു.

വേഷധാരണത്തിലും ബോബി ചെമ്മണ്ണൂർ വ്യത്യസ്തത പുലർത്തിയിട്ടുണ്ട്. സാധാരണയിൽ നിന്നും വ്യത്യസ്തമായി വെള്ളയ്ക്ക് പകരം കറുത്ത ഡിസൈനർ വസ്ത്രമാണ് ധരിച്ചത്. വ്യായാമത്തിനു സമാനമായതും വ്യത്യസ്തവുമായ നൃത്തച്ചുവടുകൾ കൂടാതെ ആയോധനമുറകളും ഇദ്ദേഹം വീഡിയോയിൽ അവതരിപ്പിച്ചിട്ടുണ്ട്.

ഷാരൂഖ് ഖാൻ, കെന്നഡി ജോസഫ്,ഭാസ്കർ അരവിന്ദ്, അബു നജ്മു എന്നിവരാണ് സഹ സംവിധായകർ. ശിഹാബ് ഓങ്ങല്ലൂർ, ഫവാസ് മുഹമ്മദ്, ടിജോ ജോസ്, ജംഷീർ, ഷജിൽ ഒബ്സ്ക്യൂറ എന്നിവരാണ് ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

Story Highlights: Boby Chemmanur’s Viral Onappattu.

More Headlines

അപകടത്തിനു ശേഷവും അവാർഡ് നേടിയ മനു മഞ്ജിത്തിന്റെ അനുഭവക്കുറിപ്പ്
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് വിവാഹിതയായി; വരൻ നിശാന്ത്
ഇൻസ്റ്റഗ്രാം പുതിയ സുരക്ഷാ നടപടികൾ പ്രഖ്യാപിച്ചു; 18 വയസ്സിൽ താഴെയുള്ളവർക്ക് 'ടീൻ അക്കൗണ്ടുകൾ'
തൃശ്ശൂരിലെ പുലിക്കളി ഇന്ന്; ഏഴ് ടീമുകൾ പങ്കെടുക്കും; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
തിരുവോണത്തിന് മലയാളികൾക്കായി രജനികാന്തിന്റെ സ്റ്റൈലൻ ഡാൻസ്; വൈറലായി വിഡിയോ
കൊൽക്കത്തയിൽ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധം; തെരുവിൽ നൃത്തവുമായി നടി മോക്ഷ സെൻ ഗുപ്ത
ആൻ അഗസ്റ്റിൻ പങ്കുവെച്ച പഴയകാല ചിത്രം: മോഹൻലാലിനൊപ്പം ഗമയിൽ
ആരാധകന്റെ മോശം പെരുമാറ്റം: ഷാക്കിറ വേദി വിട്ടിറങ്ങി
അദിതി റാവു ഹൈദരിയും സിദ്ധാർഥും വിവാഹിതരായി; സർപ്രൈസ് വെഡിങ് വാർത്ത സോഷ്യൽ മീഡിയയിൽ

Related posts