കന്നഡ ബിഗ് ബോസ് ഷോ നിർത്തിവച്ചു; കാരണം ഇതാണ്

നിവ ലേഖകൻ

Kannada Big Boss

രാമനഗര (കർണാടക)◾: കന്നഡ ബിഗ് ബോസ് റിയാലിറ്റി ഷോ താൽക്കാലികമായി നിർത്തിവച്ചു. ജോളിബുഡ് സ്റ്റുഡിയോസ് ആൻഡ് അഡ്വഞ്ചേഴ്സ് അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടതിനെ തുടർന്നാണ് ഈ നടപടി. നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് മത്സരാർത്ഥികളോട് വീടൊഴിഞ്ഞ് പോകാൻ അധികൃതർ ആവശ്യപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് സ്റ്റുഡിയോ അടച്ചുപൂട്ടാൻ ഉത്തരവിട്ടത്. മാലിന്യ നിർമ്മാർജ്ജനം അടക്കമുള്ള മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് അധികൃതർ നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഇവിടെനിന്നുള്ള മാലിന്യം പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്നുവെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ബെംഗളൂരുവിലെ ബിദഡിയിലുള്ള അമ്യൂസ്മെൻ്റ് പാർക്കിൽ സജ്ജമാക്കിയ സ്റ്റുഡിയോയിലായിരുന്നു കന്നഡ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ചിത്രീകരണം നടന്നിരുന്നത്.

കന്നഡ സൂപ്പർസ്റ്റാർ കിച്ച സുദീപാണ് ബിഗ് ബോസ് റിയാലിറ്റി ഷോയുടെ പന്ത്രണ്ടാം സീസൺ അവതരിപ്പിക്കുന്നത്. ഈ പരിപാടി ഡച്ച് റിയാലിറ്റി ഷോയായ ബിഗ് ബ്രദറിനെ അടിസ്ഥാനമാക്കിയുള്ളതാണ്. രാമനഗര തഹസിൽദാർ തേജസ്വിനിയുടെ മേൽനോട്ടത്തിലായിരുന്നു കാര്യങ്ങൾ നടന്നിരുന്നത്. വിവിധ മേഖലകളിലുള്ള പ്രശസ്തരായ പന്ത്രണ്ടോളം വ്യക്തികളെ ഒരു വീട്ടിൽ 100 ദിവസം താമസിപ്പിക്കുന്നു.

അഞ്ച് കോടിയിലധികം രൂപ ചെലവഴിച്ച് നിർമ്മിച്ച ബിഗ് ബോസ് വീട് ഇപ്പോൾ ഔദ്യോഗികമായി അടച്ചിട്ടിരിക്കുകയാണ്. ടെക്നീഷ്യൻമാർ ഉൾപ്പെടെ 700-ൽ അധികം പേർക്ക് തൊഴിൽ നഷ്ട്ടപെട്ടു . കഴിഞ്ഞ ആറ് മാസമായി മൂന്ന് ഷിഫ്റ്റുകളിലായി ടെക്നീഷ്യൻമാർ ഇവിടെ ജോലി ചെയ്തു വരികയായിരുന്നു.

  ഒക്ടോബറിൽ ഒടിടിയിൽ എത്താനൊരുങ്ങുന്ന സിനിമകൾ ഇതാ

ബിഗ് ബോസ് മത്സരാർത്ഥികളെല്ലാം തന്നെ ഇപ്പോൾ ഈഗിൾട്ടൺ റിസോർട്ടിലാണ് താമസം. നിയമങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് ഇപ്പോൾ സർക്കാർ ഇടപെട്ട് ഷോ നിർത്തിവെക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഹരിതമേഖലയിൽ പ്രവർത്തിക്കുന്ന പാർക്ക് പ്രത്യേക അനുമതി നേടിയിട്ടില്ലെന്നും കണ്ടെത്തലുണ്ട്.

ഒരു കൊട്ടാരം പോലെയാണ് ബിഗ് ബോസ് വീട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നടൻ കിച്ച സുദീപിന്റെ ദർശനത്തിന് അനുസൃതമായി ഇതാദ്യമായാണ് ഇത്രയും വലിയ രീതിയിൽ വീട് നിർമ്മിക്കുന്നത്. ബിഗ് ബോസിന്റെ വീട്ടിൽ എല്ലായിടത്തും ക്യാമറകൾ ഉണ്ടാകും. മത്സരാർത്ഥികളുടെ ഓരോ ചലനങ്ങളും ഇതിൽ പകർത്തിയതിനു ശേഷം ടിവിയിൽ പ്രദർശിപ്പിക്കും.

നിലവിൽ കന്നഡ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണ്.

Story Highlights: കന്നഡ ബിഗ് ബോസ് റിയാലിറ്റി ഷോ ജോളിബുഡ് സ്റ്റുഡിയോസ് അടച്ചുപൂട്ടിയതിനെ തുടർന്ന് താൽക്കാലികമായി നിർത്തിവച്ചു.

Related Posts
ഒക്ടോബറിൽ ഒടിടിയിൽ എത്താനൊരുങ്ങുന്ന സിനിമകൾ ഇതാ
October OTT Releases

ഒക്ടോബർ മാസത്തിൽ ഒടിടി പ്ലാറ്റ്ഫോമുകളിൽ നിരവധി ചിത്രങ്ങൾ റിലീസിനൊരുങ്ങുന്നു. സിനിമാപ്രേമികൾ ഏറെ ആകാംഷയോടെ Read more

പൂജ അവധിക്കാലം കളറാക്കാം; ഒടിടിയിൽ ഈ സിനിമകൾ ഉറപ്പായും ഉണ്ടായിരിക്കും!
OTT releases

പൂജാ അവധിക്കാലം പ്രമാണിച്ച് ഒടിടി പ്ലാറ്റ്ഫോമുകളിൽ പുതിയ സിനിമകൾ റിലീസ് ചെയ്യുന്നു. ശിവകാർത്തികേയന്റെ Read more

  പൂജ അവധിക്കാലം കളറാക്കാം; ഒടിടിയിൽ ഈ സിനിമകൾ ഉറപ്പായും ഉണ്ടായിരിക്കും!
സുമതി വളവും സർക്കീട്ടും ഉൾപ്പെടെ 4 മലയാള സിനിമകൾ ഒടിടിയിലേക്ക്
OTT release Malayalam movies

സുമതി വളവ്, സർക്കീട്ട്, ഹൃദയപൂർവ്വം, ഓടും കുതിര ചാടും കുതിര എന്നീ നാല് Read more

സിനിമകളുടെ ലാഭനഷ്ട കണക്കുകൾ തൽക്കാലം പുറത്ത് വിടില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
movie collection reports

സിനിമകളുടെ ലാഭനഷ്ട കണക്കുകൾ തൽക്കാലം പുറത്ത് വിടില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അറിയിച്ചു. എല്ലാ Read more

സിനിമയിൽ നിന്ന് വിട്ടുനിന്നതെന്തുകൊണ്ട്? വിവാഹത്തെക്കുറിച്ചും മനസ് തുറന്ന് അഖില ശശിധരൻ
Akhila Sasidharan interview

റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ നടിയാണ് അഖില ശശിധരൻ. സിനിമയിൽ നിന്ന് വിട്ടുനിന്നതിൻ്റെ കാരണവും Read more

ഉണ്ണിയേട്ടൻ വരുന്നു; കിലി പോൾ കേരളത്തിലേക്ക്, കാത്തിരുന്ന് ആരാധകർ
Kili Paul Kerala visit

മലയാളികളുടെ പ്രിയങ്കരനായ ടാൻസാനിയൻ ഇൻഫ്ലുവൻസർ കിലി പോൾ ഉടൻ കേരളത്തിലേക്ക് വരുന്നു. പുതിയ Read more

നടന്മാർക്കെതിരായ പീഡന പരാതികൾ പിൻവലിക്കില്ല; പ്രത്യേക അന്വേഷണ സംഘവുമായി സഹകരിക്കുമെന്ന് ആലുവ സ്വദേശിനിയായ നടി
actress harassment complaints

ആലുവ സ്വദേശിനിയായ നടി നടന്മാർക്കെതിരെ ഉന്നയിച്ച പീഡന പരാതികൾ പിൻവലിക്കില്ലെന്ന് വ്യക്തമാക്കി. പ്രത്യേക Read more

ടിക്കറ്റില്ലാതെ പരിപാടി കാണുന്നവരെ കണ്ട് ദിൽജിത്ത് ദോസൻജ് പാട്ട് നിർത്തി
Diljit Dosanjh concert interruption

അഹമ്മദാബാദിൽ നടന്ന സംഗീത പരിപാടിക്കിടെ, സമീപ ഹോട്ടലിൽ നിന്ന് ആളുകൾ ടിക്കറ്റില്ലാതെ കാണുന്നത് Read more

  ഒക്ടോബറിൽ ഒടിടിയിൽ എത്താനൊരുങ്ങുന്ന സിനിമകൾ ഇതാ
പാലക്കാട് കല്പ്പാത്തി ഉത്സവത്തില് സ്റ്റാര് മാജിക് സംഘങ്ങളും സംഗീത-കോമഡി നൈറ്റുകളും
Flowers Kalpathy Utsav Palakkad

പാലക്കാട് കല്പ്പാത്തി ഉത്സവത്തില് സ്റ്റാര് മാജിക് സംഘങ്ങള് എത്തുന്നു. സംഗീത നിശയും കോമഡി Read more

ഫ്ളവേഴ്സ് കൽപ്പാത്തി ഉത്സവ് പത്താം ദിവസത്തിലേക്ക്; സർപ്രൈസുകളുടെ പെരുമഴയുമായി
Flowers Kalpathy Utsav Palakkad

ഫ്ളവേഴ്സ് കൽപ്പാത്തി ഉത്സവ് പത്താം ദിവസത്തിലേക്ക് പ്രവേശിച്ചു. എആർ-വിആർ സാങ്കേതികവിദ്യയും കുട്ടേട്ടനുമായുള്ള സംവാദവും Read more