ഹണി റോസിനെതിരായ പരാമർശം ലൈംഗിക അധിക്ഷേപമായിരുന്നില്ലെന്ന് വ്യവസായി ബോബി ചെമ്മണൂർ പോലീസിന് മൊഴി നൽകി. വേദിയിൽ നടത്തിയ പരാമർശം വളച്ചൊടിച്ചതാണെന്നും അദ്ദേഹം വാദിച്ചു. ഹണി റോസിന്റെ പരാതിയിൽ ചില പൊരുത്തക്കേടുകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും ബോബി ചെമ്മണൂർ ഉറപ്പ് നൽകി. ഈ സാഹചര്യത്തിൽ, ബോബി ചെമ്മണൂരിന്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചു. പോലീസ് കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണൂരിനെ വയനാട്ടിൽ നിന്നും എറണാകുളം സെൻട്രൽ സ്റ്റേഷനിലേക്ക് കൊണ്ടുവന്നു.
മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ബോബി ചെമ്മണൂരിനെതിരെ ചുമത്തിയിരിക്കുന്നത്. സ്ത്രീകൾക്കുനേരെ അശ്ലീല പരാമർശം നടത്തുക, സാമൂഹിക മാധ്യമങ്ങളിൽ അത്തരം പരാമർശങ്ങൾ പ്രചരിപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയതിനെ തുടർന്ന് ബോബി ചെമ്മണൂരിനെ കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു. ബോബി ചെമ്മണൂരിന്റെ ഐഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു. ഫോണിലെ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഫോറൻസിക് വിദഗ്ധർ പരിശോധിക്കും. മേപ്പാടിയിലെ ഒരു റിസോർട്ടിൽ നിന്നാണ് ബോബി ചെമ്മണൂരിനെ കസ്റ്റഡിയിലെടുത്തതെന്ന് വയനാട് എസ്പി സ്ഥിരീകരിച്ചു.
തുടർന്ന് എറണാകുളത്തേക്ക് കൊണ്ടുവരികയായിരുന്നു. ജാമ്യാപേക്ഷ നൽകുമെന്ന് ബോബി ചെമ്മണൂർ അറിയിച്ചിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയിൽ വേണമെന്ന് പോലീസ് കോടതിയോട് ആവശ്യപ്പെട്ടേക്കും.
Read Also: