മന്ത്രവാദത്തിലൂടെ ലക്ഷങ്ങൾ തട്ടിയ ആൾ അറസ്റ്റിൽ; തട്ടിപ്പ് രീതി പുറത്ത്

നിവ ലേഖകൻ

Black magic fraud Kerala

മന്ത്രവാദത്തിലൂടെ ശത്രുദോഷം മാറ്റാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ ആൾ അറസ്റ്റിലായി. തൃശൂർ ചേർപ്പ് കോടന്നൂർ സ്വദേശി റാഫി (51) ആണ് തട്ടിപ്പുകേസിൽ പിടിയിലായത്. തിരുനാഗലക്കുട സ്വദേശിയായ ഒരു പ്രവാസിയിൽ നിന്ന് മാത്രം മൂന്നര ലക്ഷത്തോളം രൂപ ഇയാൾ തട്ടിയെടുത്തതായി പൊലീസ് വ്യക്തമാക്കി. രോഗമുള്ളവരെ കണ്ടെത്തി വീടിനും, വസ്തുവിനും ബാധിച്ച ദോഷങ്ങളാണ് രോഗത്തിന് കാരണമെന്ന് പറഞ്ഞുവിശ്വസിപ്പിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ഉടമകളറിയാതെ അവരുടെ വീട്ടുപറമ്പിൽ ഏലസുകൾ, നാഗരൂപങ്ങൾ, വിഗ്രഹങ്ങൾ എന്നിവ കുഴിച്ചിട്ടശേഷം പിന്നീട് ഇയാൾ തന്നെ ‘ദിവ്യദൃഷ്ടി’യാണെന്ന് പറഞ്ഞ് ഇത് കണ്ടെത്തും. ഇവ ശത്രുക്കൾ കുഴിച്ചിട്ടതാണെന്നും ബിസിനസ് തകരുമെന്നും മാരക അസുഖങ്ങൾക്ക് കാരണമാകുമെന്നും വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിക്കും. ഇങ്ങനെ കിട്ടുന്ന ഏലസുകളും, തകിടുകളും നശിപ്പിക്കാൻ പ്രത്യേക പ്രാർഥനകൾ നടത്തണമെന്ന് പറഞ്ഞ് ബൈബിൾവചനങ്ങൾ വായിച്ച് കൊന്തയും കുന്തിരിക്കവും വെഞ്ചിരിച്ച വെള്ളവുമൊക്കെ വെച്ചാണ് തട്ടിപ്പിനുള്ള രംഗങ്ങൾ ഒരുക്കിയിരുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

Also Read; ടാറ്റയുടെ മധുരപ്രതികാരം ! അന്ന് ബിസിനസ് ചെയ്യാന് അറിയില്ലെന്ന് ഫോര്ഡിന്റെ ചെയര്മാന് അപമാനിച്ചു, പിന്നീട് ഫോര്ഡ് കടക്കെണിയിലായപ്പോള് സഹായിയായത് ഇതേ രത്തന് ടാറ്റ

സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളാണ് റാഫിയുടെ കള്ളി പുറത്തുകൊണ്ടുവന്നത്. ഇയാൾ കബളിപ്പിച്ച പ്രവാസിയുടെ സുഹൃത്തിന്റെ വീട്ടിലും ദോഷത്തകിടുകളും ഏലസുകളും ഉണ്ടെന്നു പറഞ്ഞ് വീടിന്റെ പിൻഭാഗത്ത് കുഴിയെടുത്ത് ആറ് ഏലസുകൾ കണ്ടെത്തി. ഇയാൾ പോയശേഷം സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോൾ റാഫിയുടെ സഹായി തന്നെ പോക്കറ്റിൽനിന്ന് ഏലസുകൾ കുഴിയിലിട്ട് മൂടുന്നതു കണ്ടതോടെ കള്ളി വെളിച്ചത്താവുകയായിരുന്നു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ റാഫി തട്ടിപ്പ് സമ്മതിക്കുകയും ചെയ്തു. റാഫിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.

Also Read; മുംബൈ ഭീകരാക്രമണം നടന്ന് മണിക്കൂറുകള്ക്കുള്ളില് ടാറ്റ താജിലെത്തി; പിന്നാലെ ആ വമ്പന് പ്രഖ്യാപനവും

പല സ്ഥലങ്ങളിലും സമാനരീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടാകുമെന്ന് സംശയിക്കുന്നതായി ഡിവൈ.എസ്.പി. കെ.ജി. സുരേഷ് പറഞ്ഞു. എസ്.ഐ. സി.എം. ക്ലീറ്റസ്, സുധാകരൻ, സീനിയർ സി.പി.ഒ. മാരായ എൻ.എൽ. ജെബിൻ, കെ.എസ്. ഉമേഷ്, ഇ.എസ്. ജീവൻ, രാഹുൽ അമ്പാടൻ, സോണി സേവ്യർ, സൈബർസെൽ സി.പി.ഒ. സനൂപ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. Story Highlights: Man arrested for fraud in Thrissur, Kerala, for deceiving people with black magic claims and stealing lakhs of rupees

Related Posts
തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി
Thrissur engineering college death

തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിലെ ഹോസ്റ്റലിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി Read more

കൊല്ലത്ത് 2 വയസ്സുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തി
Kollam child murder

കൊല്ലം പുനലൂരിൽ രണ്ട് വയസ്സുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തി. കുഞ്ഞിനെ Read more

മാധ്യമപ്രവർത്തകരുമായി മുഖ്യമന്ത്രിയുടെ സംവാദം: ‘വോട്ട് വൈബ് 2025’ തൃശ്ശൂരിൽ
Vote Vibe 2025

മുഖ്യമന്ത്രി മാധ്യമപ്രവർത്തകരുമായി തൃശ്ശൂരിൽ സംവദിക്കുന്നു. തൃശ്ശൂർ പ്രസ് ക്ലബ്ബിൽ നടക്കുന്ന 'വോട്ട് വൈബ് Read more

മുംബൈയിൽ 21-കാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ സുഹൃത്തുക്കൾ ജീവനോടെ കത്തിച്ചു; അഞ്ചുപേർ അറസ്റ്റിൽ
Mumbai student ablaze

മുംബൈയിൽ 21 വയസ്സുള്ള എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ സുഹൃത്തുക്കൾ ചേർന്ന് തീകൊളുത്തി കൊന്നു. അഞ്ചു Read more

രാഗം സുനിൽ ആക്രമണക്കേസിൽ സിനിമാ നിർമ്മാതാവിനെതിരെ ക്വട്ടേഷൻ ആരോപണം
Ragam Sunil attack

തൃശ്ശൂർ രാഗം തീയേറ്റർ ഉടമ സുനിലിനെ ആക്രമിച്ച കേസിൽ പ്രവാസി വ്യവസായിയും സിനിമാ Read more

എൽഡിഎഫ് ബന്ധം അവസാനിച്ചു; നിയമസഭയിലേക്ക് മത്സരിക്കാൻ സൂചന നൽകി തൃശ്ശൂർ മേയർ
Thrissur Mayor MK Varghese

തൃശ്ശൂർ മേയർ എം.കെ. വർഗീസ് എൽ.ഡി.എഫുമായുള്ള ബന്ധം ഉടമ്പടി പ്രകാരം അവസാനിച്ചെന്ന് അറിയിച്ചു. Read more

കൊല്ലത്ത് ഭാര്യയെ ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; ഭർത്താവ് കസ്റ്റഡിയിൽ
Kollam murder case

കൊല്ലം കിളികൊല്ലൂരിൽ ഭർത്താവ് ഭാര്യയെ ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കുടുംബ Read more

രാഗം തീയേറ്റർ ഉടമയെ ആക്രമിച്ച കേസിൽ ഒരാൾ കസ്റ്റഡിയിൽ
Ragam Theatre attack

തൃശ്ശൂർ രാഗം തീയേറ്റർ ഉടമയെ ആക്രമിച്ച കേസിൽ ഒരാൾ കസ്റ്റഡിയിൽ. ക്വട്ടേഷൻ സംഘത്തിൽ Read more

തൃശ്ശൂരിൽ ട്വൻ്റി 20 സ്ഥാനാർത്ഥിയുടെ പത്രിക സ്വീകരിച്ചില്ല; നാടകീയ രംഗങ്ങൾ
Nomination rejection

തൃശ്ശൂരിൽ ട്വൻ്റി 20 സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശപത്രിക സ്വീകരിച്ചില്ല. പുത്തൻചിറ പഞ്ചായത്തിൽ വോട്ടർ പട്ടികയിൽ Read more

വാടക കാർ തിരിച്ചി ചോദിച്ചതിന് ഉടമയെ ബോണറ്റിലിട്ട് ഏഴ് കിലോമീറ്റർ ഓടിച്ചു; ഒരാൾക്കെതിരെ കേസ്
car bonnet incident

തൃശ്ശൂർ എരുമപ്പെട്ടിയിൽ വാടകക്കെടുത്ത കാർ തിരികെ ചോദിച്ചതിന്റെ വൈരാഗ്യത്തിൽ ഉടമയെ ബോണറ്റിൽ കിടത്തി Read more

Leave a Comment