പെരുമ്പാവൂരില്‍ പൊലീസുദ്യോഗസ്ഥർക്ക് നേരെ അക്രമണം നടത്തിയ കേസില്‍ ബിജെപി സംസ്ഥാന സെക്രട്ടറി രേണു സുരേഷിന്റെ മകന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍.രേണു സുരേഷിന്റ മകന്‍ കടുവാള്‍ കണ്ണിയാറക്കല്‍ വീട്ടില്‍ അക്ഷയ് സുരേഷ് (26), കടുവാള്‍ വടക്കേക്കരപ്പറമ്പില്‍ അനില്‍കുമാര്‍ (47) എന്നിവരാണ് പിടിക്കപ്പെട്ടത്.
കഴിഞ്ഞ ദിവസം രാത്രി പത്ത് മണിക്ക് പെരുമ്പാവൂര്‍ ഭജനമഠം റോഡിൽ വച്ചായിരുന്നു ആക്രമണം.സംഘം ചേര്‍ന്ന് വഴിതടസ്സമുണ്ടാക്കി പരസ്പരം സംഘര്‍ഷം സൃഷ്ടിച്ച സംഘത്തോട് പോലീസ് പിരിഞ്ഞുപോകാൻ ആവശ്യപ്പെടുകയും തുടർന്ന് പൊലീസിന് നേരെ അക്ഷയും സംഘവും ആക്രമണം നടത്തുകയായിരുന്നു.
സംഘത്തിന്റെ ആക്രമണത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു.ഇതോടെ കൂടുതല്‍ പൊലീസുകാരെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
Srory highlight : BJP state secretary’s son and gang arrested for attacking police.