Headlines

National

ഇന്ധന വില വര്‍ധനയ്ക്ക് കാരണം താലിബാന്‍; വിചിത്ര വാദവുമായി ബിജെപി എംഎൽഎ.

ഇന്ധന വിലവര്‍ധനയ്ക്ക് കാരണം താലിബാന്‍

ബെംഗളൂരു : രാജ്യത്തെ ഇന്ധന വില വര്‍ധനയ്ക്ക് കാരണം താലിബാനാണെന്ന വാദവുമായി ബിജെപി എംഎൽഎ. അഫ്ഗാനിസ്താൻ താലിബാൻ പിടിച്ചെടുത്തതോടെയാണ് രാജ്യത്തെ പെട്രോൾ, ഡീസൽ, പാചക വാതക വില എന്നിവ വർധിച്ചതെന്നാണ് കർണാടകയിലെ ഹുബ്ലി – ദർവാഡിലെ ബിജെപി എംഎൽഎയായ അരവിന്ദ് ബെലാഡിന്റെ വാദം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

താലിബാൻ അഫ്ഗാനിൽ പ്രതിസന്ധി സൃഷ്ടിചതോടെ ഇന്ധന വിതരണത്തിൽ ലോകരാജ്യങ്ങൾ പ്രതിസന്ധി നേരിട്ടു തുടങ്ങിയിരുന്നു. ഇന്ത്യയിലെ ഇന്ധന വിലയിലുണ്ടാകുന്ന ഉയർച്ചയും ഇതിന്റെ ഭാഗമാണെന്ന് ബെലാഡ് കൂട്ടിച്ചേർത്തു.

പല സംസ്ഥാനങ്ങളിലും നിലവിൽ പെട്രോൾ വില 100 രൂപ കടന്നു. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 101.34 രൂപയാണ്. 88.77 രൂപ ഡീസലിനും. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 107.39 രൂപയാണ് വില. ഏകദേശം നൂറിനോടടുത്ത് തന്നെയാണ് ഡീസൽ വിലയും. 96.33 രൂപയാണ് മുംബൈയിലെ ഡീസൽ വില.

രാജ്യത്ത് കഴിഞ്ഞ ദിവസം പാചക വാതക വില 25 രൂപ ഉയർന്നിരുന്നു. 25.50 രൂപയാണ് ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് വർധിപ്പിച്ചത്. ഗാർഹിക സിലിണ്ടറിന് കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ 50 രൂപയാണ് വർധിച്ചത്.

Story highlight : BJP MLA blamed Taliban for the increase of fuel prices.

More Headlines

ഷിരൂർ മണ്ണിടിച്ചിൽ: അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും
ചന്ദ്രയാന്‍-4 മിഷന്: ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ കൊണ്ടുവരാന്‍ കേന്ദ്രാനുമതി
തെലങ്കാനയിൽ ഗണേഷ് ലഡ്ഡു ലേലം റെക്കോർഡ് തുകയായ 1.87 കോടി രൂപയ്ക്ക്
അഫ്ഗാനിസ്ഥാനില്‍ പോളിയോ വാക്‌സിനേഷന്‍ നിര്‍ത്തിവച്ച് താലിബാന്‍; ആശങ്കയില്‍ യുഎന്‍
കുറ്റവാളികളുടെ വീടുകൾ ഉൾപ്പെടെ പൊളിക്കുന്നതിന് സുപ്രീം കോടതിയുടെ താൽക്കാലിക സ്റ്റേ
രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിൻ 'നമോ ഭാരത് റാപിഡ്' പ്രധാനമന്ത്രി മോദി ഫ്ലാഗ് ഓഫ് ചെയ്തു
ബെംഗളൂരുവിൽ ട്രെയിനിൽ നിന്ന് വീണ മലയാളി യുവാവ് മരിച്ചു
മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി
ഗർഭിണിയെ പീഡിപ്പിച്ച സൈനികൻ അറസ്റ്റിൽ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Related posts