ന്യൂഡൽഹി : എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തറിനെതിരെ ഭീഷണിയുമായി ബിജെപി. താലിബാനുമായി ഉപമിച്ചതിൽ ആർഎസ്എസിനോടു മാപ്പു പറയാതെ ജാവേദ് അക്തർ സഹകരിച്ച സിനിമകളുടെ പ്രദർശനം നടത്താൻ അനുവദിക്കില്ലെന്ന് ചൂണ്ടിക്കട്ടിയാണ് ഭീഷണി. മഹാരാഷ്ട്ര എംഎൽഎയും ബിജെപി വക്താവുമായ രാം കദം ആണ് ഈ മുന്നറിയിപ്പ് നൽകിയത്.
എൻഡിടിവിക്കു നൽകിയ അഭിമുഖത്തിലെ പരാമർശങ്ങളെ തുടർന്നാണ് ജാവേദിനെതിരായ നടപടി. ‘ഇസ്ലാമിക രാഷ്ട്രം താലിബാൻ ആഗ്രഹിക്കുന്നതു പോലെ ഹിന്ദു രാഷ്ട്രം ആഗ്രഹിക്കുന്നവരുമുണ്ട്. അങ്ങനെയുള്ളവർ മുസ്ലിമോ ക്രിസ്ത്യാനിയോ ജൂതരോ ഹിന്ദുക്കളോ ആയിക്കൊള്ളട്ടെ , അവർക്കെല്ലാം ഒരേ മനോവികാരമാണുള്ളത്. തീർച്ചയായും താലിബാൻ പ്രാകൃതരാണ്. താലിബാന്റെ പ്രവൃത്തികൾ നിന്ദ്യമാണ്. ആർഎസ്എസ്, വിഎച്ച്പി, ബജ്രംഗ് ദൾ തുടങ്ങിയവരെ പിന്തുണയ്ക്കുന്നവരും അതുപോലെതന്നെയാണ് ” എന്നായിരുന്നു ജാവേദിന്റെ വാക്കുകൾ.
जावेद अख्तर यांचे दुर्दैवी व्यक्तव्य न केवळ संघ, विश्वहिंदूपरिषद च्या कोट्यावदी कार्यकर्ते आणि जगभरातील या विचारधारेला मानणारे कोट्यावदी लोकांचा अपमान आहे! जोपर्यंत जावेदअख्तर हाथ जोडून माफी माँगत नाही तोपर्यंत त्याची, त्यांच्या परिवाराची कोणतीही फ़िल्म ह्या भूमित चालू देणार नाही pic.twitter.com/XZ0HrmNLMH
— Ram Kadam – राम कदम (@ramkadam) September 4, 2021
അതേസമയം,‘ജാവേദ് പറഞ്ഞതു നാണക്കേട് മാത്രമല്ല മറിച്ച് വേദനയുളവാക്കുന്ന കാര്യമാണ്. ലോകമെമ്പാടും ആർഎസ്എസ്, വിശ്വഹിന്ദു പരിഷത്ത് പ്രത്യയശാസ്ത്രങ്ങൾ അനുസരിക്കുന്ന കോടിക്കണക്കിനു നേതാക്കൾക്കും പ്രവർത്തകർക്കും ഇത് അപമാനകരമാണ്. ജാവേദ് അപമാനിച്ചത് പാവപ്പെട്ടവരെ സഹായിക്കുന്ന ഈ സംഘടനകളിലെ അംഗങ്ങളെയാണ്. ഇത്തരം പ്രസ്താവനകൾ നടത്തുന്നതിനു മുൻപായി രാജ്യത്തെ സർക്കാർ ഇതേ ആശയമുള്ളവരാണെന്ന് അദ്ദേഹം ഓർക്കണമായിരുന്നു. താലിബാന്റെ ആശയങ്ങളായിരുന്നുവെങ്കിൽ ഇത്തരം പരാമർശങ്ങൾ നടത്താൻ അദ്ദേഹത്തിന് കഴിയുമായിരുന്നോ”?- രാം കദം ട്വിറ്ററിലെ വിഡിയോ സന്ദേശത്തിലൂടെ ഉന്നയിച്ചു.
Story highlight : BJP MLA against Javed Aktar.