പെട്രോൾ വില ഇരുന്നൂറിൽ എത്തിയാൽ ഇരുചക്രവാഹനങ്ങളിൽ മൂന്ന് പേർക്ക് സഞ്ചരിക്കാം എന്ന മോഹന വാഗ്ദാനവുമായി ബിജെപി നേതാവ്.
അസമിലെ ബിജെപി നേതാവായ ഭബേഷ് കലിതയാണ് തമുൽപൂരിൽ നടന്ന പൊതുപരിപാടിയിൽ വച്ച് ഇങ്ങനെ പറഞ്ഞത്.
ഇന്ധന ഉപയോഗം കുറയ്ക്കാൻ ആഡംബരക്കാറുകളിലെയാത്ര ചുരുക്കണം എന്നും ഇരുചക്രവാഹനങ്ങളിൽ മൂന്നു പേർക്ക് സഞ്ചരിക്കാം എന്നുമായിരുന്നു പ്രസ്താവന.
അസാമിൽ ഇപ്പോൾ പെട്രോളിന് നൂറു രൂപ കടക്കുകയും ഡീസലിന് 100 രൂപയോട് അടുത്ത്ക്കുകയും ആണ്.
ഇതിനോട് പ്രതിഷേധങ്ങൾ തുടരവേ ആണ് ബിജെപി നേതാവിൻറെ ഈ പ്രസ്താവന.
എന്നാൽ പിന്നീട് അദ്ദേഹം ഇതിന് വിശദീകരണവുമായി എത്തിയിരുന്നു.
ഇപ്പോൾ ഇരുചക്രവാഹനങ്ങളിൽ മൂന്നുപേർ യാത്ര ചെയ്യുന്നത് നിയമവിരുദ്ധമാണ് എന്നാൽ പെട്രോൾ വില 200 കഴിഞ്ഞാൽ മൂന്നു പേർക്ക് യാത്ര ചെയ്യാൻ സർക്കാർ അനുവദിക്കും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഇതിനു പുറമേ ഇരുചക്രവാഹനങ്ങളിൽ മൂന്നു പേർക്ക് സഞ്ചരിക്കാവുന്ന സംവിധാനം ഒരുക്കണമെന്നും വാഹന നിർമാതാക്കളോട് ആവശ്യപ്പെട്ടു.
Story highlight : BJP leader says tripling will be allowed when petrol price reach 200.