
തന്നെ ബിജെപിയിലേക്ക് ക്ഷണിച്ചതായി എം.എസ്.എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ.
സുരേഷ് ഗോപി എംപി നേരിട്ട് വിളിച്ച് ക്ഷണിക്കുകയായിരുന്നെന്ന് ഫാത്തിമ തഹ്ലിയ പറഞ്ഞു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
എന്നാൽ ബിജെപിയിൽ ചേരുന്ന കാര്യം ആലോചിക്കാൻ പോലും കഴിയില്ലെന്ന് മറുപടി നൽകിയതായി അവർ പറഞ്ഞു.
സ്ഥാനമാനങ്ങൾക്കും അധികാരത്തിനും വേണ്ടിയല്ല പാർട്ടിയിൽ ചേർന്നതെന്നും പാർട്ടി മാറുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും ഫാത്തിമ പറഞ്ഞു.
മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി അച്ചടക്കലംഘനത്തിന് ഫാത്തിമ തഹ്ലിയയ്ക്കെതിരെ നടപടിയെടുത്തിരുന്നു.
സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് നടപടി എന്ന് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്ദീൻ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.
Story Highlights: BJP Invites Fathima Thahliya to join them