ആലപ്പുഴ കുട്ടനാട്ടിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു.കുട്ടനാട്ടിലെ വളർത്തു പക്ഷികളിൽ H5 N1 വൈറസാണ് കണ്ടെത്തിയത്.ഇതേതുടർന്ന് ജില്ലയിലെ 11 പഞ്ചായത്തുകളിൽ നിന്ന് താറാവുകളെയും മറ്റ് വളർത്തു പക്ഷികളെയും കൈമാറുന്നതിനും കൊണ്ടു പോകുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
കലക്ട്രേറ്റിൽ ചേർന്ന അടിയന്തര യോഗത്തിൽ ആദ്യം രോഗം സ്ഥിരീകരിച്ച തകഴി പഞ്ചായത്തിലെ താറാവുകളെ കൊന്നൊടുക്കാൻ തീരുമാനമെടുത്തു.പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾക്കായി 10 ടീമുകളെ നിയോഗിച്ചിട്ടുണ്ട്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
പനിയോ മറ്റ് രോഗങ്ങളോ പടരുന്നുണ്ടോ എന്ന് നിരീക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പിന് നിർദേശം നൽകി.താറാവുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത് ക്രിസ്മസ് വിപണികൂടി ലക്ഷ്യമിട്ട കർഷകർക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്.
Story highlight : Bird flu confirmed in Kuttanad.