പാരാലിമ്പിക്സിലെ ഇന്ത്യയുടെ ആദ്യ മെഡൽ ഭാവിന പട്ടേൽ നേടിയേക്കും

Anjana

പാരാലിമ്പിക്സിലെ ഇന്ത്യയുടെ ആദ്യമെഡൽ ഭാവിന
പാരാലിമ്പിക്സിലെ ഇന്ത്യയുടെ ആദ്യമെഡൽ ഭാവിന

ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യയുടെ ആദ്യ മെഡൽ സ്വന്തമാക്കാനൊരുങ്ങി ഭാവിന പട്ടേൽ. ടേബിൾ ടെന്നീസിൽ ഭാവിന പട്ടേൽ സെമിയിലേക്ക് പ്രവേശനം നേടിയതോടെയാണ് മെഡൽ ഉറപ്പിച്ചത്.

ലോക രണ്ടാം നമ്പർ താരമായ ബോറിസ്ലാവ റാങ്കോവിച്ചിനെ ക്വാർട്ടറിൽ പരാജയപ്പെടുത്തിയാണ് താരം സെമിയിലേക്ക് കടന്നത്.  11-5,11-6,11-7 എന്നിങ്ങനെ സ്കോർ നിലയിൽ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തായിരുന്നു ഭാവിന പട്ടേൽ സെമിയിലേക്ക് ചുവടുറപ്പിച്ചത്. 

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ റിയോ പാരാലിമ്പിക്സിലെ സ്വർണമെഡൽ ജേതാവിനെയാണ് ഭാവിന പട്ടേൽ ക്വാർട്ടറിൽ തോൽപ്പിച്ചത്. ഇതോടെ പാരാലിമ്പിക്സ് ടേബിൾ ടെന്നിസ് വിഭാഗത്തിൽ മെഡൽ നേടുന്ന ആദ്യ വനിതാ ഇന്ത്യൻ താരമെന്ന റെക്കോർഡ് ഭാവിന പട്ടേലിന് സ്വന്തമാകും. ആദ്യ മത്സരത്തിൽ തോൽവി ഏറ്റുവാങ്ങിയെങ്കിലും തുടർച്ചയായ മൂന്ന് മത്സരത്തിൽ ഗംഭീര വിജയങ്ങൾ കരസ്ഥമാക്കിയിരുന്നു.

Story Highlights: Bhavina Ben Patel assures India’s first medal in Tokyo Paralympics.