തമിഴ് നടൻ വിജയ് സേതുപതിയും തെലുങ്ക് താരം സന്ദീപ് കിഷനും ഒരുമിക്കുന്ന പുതിയ ചിത്രം ‘മൈക്കിളി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. രഞ്ജിത്ത് ജയകോടി സംവിധാനം ചെയ്യുന്ന ചിത്രം മറ്റ് ഭാഷകളിലും ലഭ്യമാകും.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ശ്രീ വെങ്കിടേശ്വര സിനിമാസ് എൽ.എൽ.പിയും കരൺ സി പ്രൊഡക്ഷൻസും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാതാവായ സുനിൽ സാരംഗിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടത്.
തെലുങ്ക് താരം സന്ദീപ് കിഷനാണ് ‘മൈക്കിൾ’ എന്ന ടൈറ്റിൽ റോളിൽ നായകനായെത്തുന്നത്. ചിത്രം ആക്ഷൻ ത്രില്ലർ ആയിരിക്കുമെന്ന് സൂചനകൾ പുറത്തുവന്നിരുന്നു. മറ്റ് അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
Story Highlights: Michael movie title poster released.