ബംഗളൂരു: ഭാര്യയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഒളിവിൽ പോയ ഭർത്താവിനെ പോലീസ് പിടികൂടി. ദൊഡ്ഡകമ്മനഹള്ളിയിലെ വീട്ടിൽ സ്യൂട്ട്കേസിനുള്ളിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ ഗൗരി അനിൽ സാംബ്രെയുടെ മൃതദേഹം കണ്ടെത്തിയതാണ് സംഭവം. കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ ഭർത്താവ് രാജേന്ദ്ര ഖേഡേക്കറെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ചയാണ് കൊലപാതകം നടന്നത്.
കൊലപാതക വിവരം പ്രതി തന്നെയാണ് അയൽവാസിയെ വിളിച്ചറിയിച്ചത്. തുടർന്ന് അയൽവാസി കെട്ടിട ഉടമയെ വിവരമറിയിക്കുകയും ഉടമ പോലീസിൽ വിവരം നൽകുകയുമായിരുന്നു. സംഭവസ്ഥലത്തെത്തിയ പോലീസ് വീട് കുത്തിത്തുറന്ന് പരിശോധിച്ചപ്പോഴാണ് ശുചിമുറിയിൽ സ്യൂട്ട്കേസിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ ഗുരുതരമായ പരിക്കുകളുണ്ടായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിൽ രാജേന്ദ്ര ഖേഡേക്കറെ പിടികൂടുകയായിരുന്നു. ഹുളിമാവ് പൊലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി. കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Story Highlights: A man in Bengaluru, India, murdered his wife and hid her body in a suitcase before fleeing, but was later apprehended by the police.
മെറ്റയിൽ കമന്റുകൾക്ക് ഡിസ്ലൈക്ക് ബട്ടൺ