ബംഗാളിലെ സൗത്ത് 24 പർഗാനാസിൽ ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം വലിയ പ്രതിഷേധത്തിന് കാരണമായി. നാലാം ക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടിയെ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കഴിഞ്ഞ ദിവസം കാണാതാവുകയായിരുന്നു. പിന്നീട് കനാലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ പരാതി നൽകാനെത്തിയ കുടുംബത്തെ പൊലീസ് മർദിച്ചെന്ന ആരോപണത്തെ തുടർന്ന് കുടുംബവും നാട്ടുകാരും റോഡ് ഉപരോധിച്ചു. പരാതി കൊടുത്തിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും ആരോപണമുണ്ടായി. പ്രതിഷേധത്തിനിടെ നാട്ടുകാർ പൊലീസ് എയ്ഡ് പോസ്റ്റിന് തീയിടുകയും, പുറത്ത് നിർത്തിയിട്ട വാഹനങ്ങൾ നശിപ്പിക്കുകയും കല്ലേറ് നടത്തുകയും ചെയ്തു. ഇതോടെ പൊലീസുകാർ ഇറങ്ങിയോടുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ സംഭവം ബംഗാളിൽ വലിയ പ്രതിഷേധത്തിനും സാമൂഹിക ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്. പ്രായപൂർത്തിയാകാത്തവർക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കർശന നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
Story Highlights: Minor girl raped and killed in Bengal, protests erupt over police inaction