പശ്ചിമ ബംഗാളിലെ മമത ബാനർജി സർക്കാരിൽ പഞ്ചായത്ത് വകുപ്പ് മന്ത്രിയായിരുന്നു മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് സുബ്രത മുഖർജി അന്തരിച്ചു. 75 വയസ്സായിരുന്നു.ചികിത്സയിലിരിക്കെയാണ് അന്ത്യം.
ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയ മുഖർജിയെ കടുത്ത ശ്വാസതടസ്സം മൂലം കഴിഞ്ഞ ദിവസം തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കൊൽക്കത്ത മുൻ മേയർ കൂടിയായിരുന്ന അദ്ദേഹം നാരദ നടത്തിയ സ്റ്റിങ് ഓപ്പറേഷനിൽ പിടിക്കപ്പെട്ട് റിമാൻഡിൽ കഴിയുകയും പിന്നീട് ജാമ്യത്തിലിറങ്ങി തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി മത്സരിക്കുകയും ചെയ്തു.ബലിഗഞ്ച് മണ്ഡലത്തിൽ നിന്നാണ് മുഖർജി തിരഞ്ഞെടുക്കപ്പെട്ടത്.
എഴുപതുകളിൽ പശ്ചിമ ബംഗാളിലെ കോൺഗ്രസിലെ പ്രധാന നേതാക്കളിൽ ഒരാളായി പ്രവർത്തിച്ചിരുന്ന മുഖർജി കോൺഗ്രസ് വിട്ട് 2010 ൽ തൃണമൂലിൽ ചേരുകയായിരുന്നു.സുബ്രത മുഖർജിയുടെ മരണം തന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ ഒരു വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി മമത ബാനർജി പറയുന്നു.
Story highlight : Bengal Minister Subrata Mukherjee passed away.