
അഭിനയത്തിന്റെ അതുല്യ പ്രതിഭ നെടുമുടി വേണു(73) അന്തരിച്ചു.ദീർഘനാളായി അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
തിരുവന്തപുരം കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ നാല് ദിവസമായി അദ്ദേഹം ചികിത്സയിലായിരുന്നു.
എന്നാൽ ഇന്നലെ രാത്രി ആരോഗ്യനില വഷളായതോടെയായിരുന്നു അന്ത്യം.
സാമൂഹിക സാംസ്കാരിക മേഖലയിലടക്കം നിറഞ്ഞ സാന്നിധ്യമായിരുന്ന അദ്ദേഹം രാജ്യം അംഗീകരിച്ച അതുല്യ കലാകാരനാണ്.
ഇന്ത്യൻ സിനിമ രംഗത്തെ പ്രതിഭാധനന്മാരായ അഭിനേതാക്കളിൽ ഒരാളായ നെടുമുടി വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്.
Story highlight : Actor Nedumudi Venu passed away.