
സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്.സമരം ചെയ്യുന്ന സിഎസ്ബി ബാങ്ക് ജീവനക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് സംസ്ഥാനത്തെ മറ്റ് ബാങ്ക് ജീവനക്കാരും പണി മുടക്ക് നടത്തുന്നത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
സമരത്തിന് ട്രേഡ് യൂണിയൻ സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ബാങ്കിംഗ് രംഗം ഇന്ന് പൂർണമായും സ്തംഭിപ്പിക്കും.റിസർവ് ബാങ്ക് നിശ്ചയിച്ച വേതനം നൽകുക, സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുക, നിലവിലെ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും താത്ക്കാലിക നിയമനം നിർത്തലാക്കുകയും ചെയ്യുക എന്നീ ആവശ്യങ്ങൾ നടപ്പിലാക്കുക എന്ന് ഉന്നയിച്ചുകൊണ്ടാണ് തൃശൂർ ആസ്ഥാനമായ സിഎസ്ബി ബാങ്ക് ജീവനക്കാരുടെ സമരം.
ബാങ്ക് കാനഡ ആസ്ഥാനമായിട്ടുള്ള ഫെയർഫാക്സ് കമ്പനി ഏറ്റെടുത്തതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്.
Story highlight : Bank strike in the state today.