ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്വർണ തട്ടിപ്പ്: 15.850 കിലോ സ്വർണം കോടതിയിൽ ഹാജരാക്കി

Anjana

Bank of Maharashtra gold scam

ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്വർണ തട്ടിപ്പ് കേസിൽ ക്രൈം ബ്രാഞ്ച് കണ്ടെടുത്ത 15.850 കിലോയോളം സ്വർണ്ണം വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. മൊത്തം 26.244.20 കിലോഗ്രാം പണയ സ്വർണമാണ് മഹാരാഷ്ട്ര ബാങ്ക് വടകര ശാഖയിൽ നിന്നും നഷ്ടപ്പെട്ടത്. ബാക്കിയുള്ള സ്വർണം കൂടി കണ്ടെത്താൻ പോലീസ് ഊർജിത ശ്രമം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം പോലീസ് തമിഴ് നാട്ടിലെ തിരിപ്പൂരിലെ ഡെവലപ്പ് മെന്റ് ബാങ്ക് ഓഫ് സിംഗപ്പൂർ, കത്തോലിക്ക് സിറിയൻ ബാങ്ക് എന്നിവയുടെ അഞ്ചു ശാഖകളിൽ നിന്നായി 8.800 കി ഗ്രാം സ്വർണ്ണം കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ തിങ്കളാഴ്ച്ച ക്രൈം ബ്രാഞ്ച് ഡി. വൈ. എസ്. പി. വി. വി. ബെന്നിയുടെ നേതൃത്വത്തിൽ 4 കിലോയോളം സ്വർണം കോടതിയിൽ ഹാജരാക്കിയിരുന്നു. ഇന്ന് 2.5 കി ലോ സ്വർണം കൂടി ഹാജരാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേസിലെ മുഖ്യ പ്രതി ബാങ്ക് വടകര ബ്രാഞ്ച് മാനേജർ മധ ജയകുമാർ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്. പ്രതിക്ക് സ്വർണ്ണം പണയം വെക്കാൻ ബിനാമിയായി പ്രവർത്തിച്ച കാർത്തിക് ഒളിവിലാണ്. ഇയാളെ കണ്ടെത്താൻ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

Story Highlights: Crime Branch recovers 15.850 kg of gold in Bank of Maharashtra gold scam case, presents it to court

Leave a Comment