
കാസർഗോഡ് : ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ഇന്നലെ എൻഎച്ച്എസ്എസ് പെർഡാല എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്സ് നടത്തി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ബദിയടുക്ക പോലീസ് S I ശ്രീ. വിനോദ് കുമാർ ഉൽഘാടനം നിർവഹിച്ചു . HM ശ്രീമതി. പി കെ തങ്കമണി അധ്യക്ഷത വഹിച്ചു. ജനമൈത്രി പോലീസിലെ ശ്രീ. അനൂപ്, ശ്രീ. മനോജ്, ഡെപ്യൂട്ടി HM ശ്രീമതി. മിനി, സ്റ്റാഫ് സെക്രട്ടറി ശ്രീമതി. കവിത എസ് എന്നിവർ സംസാരിച്ചു.

അധ്യാപകനായ ശ്രീ. പ്രസാദ്. കെ ബോധവൽക്കരണ ക്ലാസ്സ് നടത്തി. പോസ്റ്റർ നിർമ്മാണ വിജയിക്ക് സമ്മാനവും നൽകി. CPO വിജയൻ സ്വാഗതവും ACPO ബിന്ദു ടീച്ചർ നന്ദിയും പറഞ്ഞു.
Story highlight : Awareness of NHSS Perdala SPC Unit on the occasion of World AIDS Day.