കോണ്‍ഗ്രസില്‍ നിന്നും എ വി ഗോപിനാഥ് രാജിവച്ചു.

Anjana

എ വി ഗോപിനാഥ് രാജിവച്ചു
എ വി ഗോപിനാഥ് രാജിവച്ചു

കോണ്‍ഗ്രസില്‍ നിന്നും മുന്‍ പാലക്കാട് ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥ് രാജിവച്ചു. അദ്ദേഹം രാജിവച്ചതായി പ്രഖ്യാപിച്ചത് മാധ്യമങ്ങള്‍ക്ക് മുന്നിലാണ്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വികാരാധീനനായാണ് അദ്ദേഹം സംസാരിച്ചത്.

50 വര്‍ഷം നീണ്ട കോണ്‍ഗ്രസ് ബന്ധത്തിനാണ് ഇപ്പോള്‍ അവസാനമായത്. തന്റേത് കോണ്‍ഗ്രസിനായി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു. കൊൺഗ്രസ്‌ വിട്ടുവെങ്കിലും ഉടൻ മറ്റൊരു പാർട്ടിയിലേക്കും താൻ ഇല്ല. 

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സമുന്നതനായ നേതാവാണ് പിണറായി വിജയനെന്ന് പറഞ്ഞ എ വി ഗോപിനാഥ് സിപിഐഎമ്മുമായുള്ള സഹകരണം തള്ളാതെയാണ് പ്രതികരണം കാഴ്ചവച്ചത്. കാലക്രമേണയുള്ള നയങ്ങൾ അനുസരിച്ചാകും തന്റെ ഭാവിതീരുമാനങ്ങള്‍. നല്ല പ്രകാശം മുന്നിലെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നും പാര്‍ട്ടിക്കുള്ളിൽ നിലനിന്നിരുന്ന വ്യക്തിയാണ് താൻ. പ്രതീക്ഷയില്ലാത്ത ഒരു യാത്ര നടത്തുന്നതിനെക്കാള്‍ നല്ലത് എവിടെയെങ്കിലും വച്ച് ഇത് അവസാനിപ്പിക്കണമെന്ന തീരുമാനമാണെന്നും ഗോപിനാഥ് മാധ്യമങ്ങളോട് പങ്കുവച്ചു.

എന്നും തന്റെയൊപ്പം പാലക്കാട്ടെ കോണ്‍ഗ്രസ് നേതാക്കലുണ്ടായിരുന്നു. കേരള കോണ്‍ഗ്രസ് നേതാക്കളെ എന്നും ബഹുമാനിക്കുന്ന ഒരാളാണ് ഞാൻ. ഹൃദയത്തിൽ  ഈശ്വരനെക്കാള്‍  ലീഡറിനു വലിയ സ്ഥാനമാണുള്ളത്. കൂടെ നിന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും എ വി ഗോപിനാഥ്  നന്ദി പറയുന്നതായും അറിയിച്ചു.

Story highlight : AV Gopinath resigns from Congress.