
ഇന്ത്യയുമായുള്ള ബന്ധം സുപ്രധാനമാണെന്നും ഇന്ത്യയുമായുള്ള സാംസ്ക്കാരിക, സാമ്പത്തിക, രാഷ്ട്രിയ ബന്ധങ്ങൾ പ്രധാനമണെന്നും താലിബാൻ. അതിനാൽ ഇന്ത്യയുമായി നല്ലബന്ധം സ്ഥാപിക്കാൻ ശ്രമക്കുന്നതായും താലിബാൻ അറിയിച്ചു. ദോഹയിലെ താലിബാൻ ഉപമേധാവിയായ ഷേർ മുഹമ്മദ് അബ്ബാസ് നെക്സായ് ആണ് ഇതുമായി ബന്ധപ്പെട്ട പ്രസ്താവന നടത്തിയത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
അതേസമയം, കാബൂളിലുണ്ടായ അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ 3 കുട്ടികൾ അടക്കം 9 പേർ മരണപ്പെട്ടു. മരണപ്പെട്ട കുട്ടികൾ മൂവരും ഒരു കുടുംബത്തിലേതാണെന്നാണ് വിവരം. മരിച്ചവരിൽ കൂടുതലും സാധാരണക്കാരാണെന്നാണ് ഔദ്യോഗിക റിപ്പോർട്ട്. ഇന്നലെയായിരുന്നു അമേരിക്കൻ ആക്രമണം.
Story highlight : Thaliban trying to establish good relations with India.