
ഓസ്ട്രേലിയൻ അശ്വാഭ്യാസ താരത്തിനാണ് രക്തത്തിൽ കൊക്കെയ്ൻ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ടോക്കിയോ ഒളിമ്പിക്സിൽ നിന്നും വിലക്കേർപ്പെടുത്തിയത്. ജൂൺ അവസാന വാരത്തിൽ നടത്തിയ സാമ്പിൾ എ പരിശോധനയിലാണ് കൊക്കെയ്ന്റെ സാന്നിധ്യം കണ്ടെത്തിയത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
എന്നാൽ സാമ്പിൾ ബിയുടെ പരിശോധനാഫലം കൂടി പരിഗണിക്കണമെന്ന് താരം ആവശ്യപ്പെട്ടു. രക്തത്തിൽ കൊക്കെയ്ൻ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് ഒളിമ്പിക്സ്ലേക്കുള്ള അരങ്ങേറ്റമാണ് താരത്തിന് നഷ്ടപ്പെട്ടത്.
ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഓസ്ട്രേലിയയിലെ ഒമ്പതംഗ അശ്വാഭ്യാസ സംഘത്തിലെ മൂന്ന് ജമ്പർമാരിൽ ഒരാളായിരുന്നു കെർമോൻഡ് എന്ന ഓസ്ട്രേലിയൻ അശ്വാഭ്യാസ കായിക താരം.
Story Highlights: Australian olympic athlete suspended due to cocain positive in blood test.