
ഓസ്ട്രേലിയയുടെ മുൻ താരവും കമൻറേറ്ററുമായ മൈക്കൽ സ്ലേറ്റർ ഗാർഹിക പീഡന കേസിൽ അറസ്റ്റിൽ.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
സിഡ്നിയിലെ താരത്തിൻറെ വീട്ടിൽ നിന്നാണ് അറസ്റ്റ്.വിശദമായി ചോദ്യം ചെയ്യാനാണ് അറസ്റ്റ് ചെയ്തതെന്നും പോലീസ് വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
51 കാരനായ സ്ലേറ്റർ ഇതിനുമുൻപ് ലഹരിക്കടിമയായി ഭാര്യയോട് വഴക്കിട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ഓസ്ട്രേലിയൻ ടീമിന്റെ പ്രതാപകാലത്ത് ദേശീയ ടീമിൽ സ്ഥിര സാന്നിദ്ധ്യമായിരുന്ന സ്ലേറ്റർ 1993 മുതൽ 2001 വരെയുള്ള കാലഘട്ടത്തിലാണ് ഓസീസിനു വേണ്ടി കളിച്ചത്.
ഈ കാലയളവിൽ ഇദ്ദേഹം 74 ടെസ്റ്റുകളും 42 ഏകദിനങ്ങളും കളിച്ചു.
Story highlight : Australian cricketer arrested for domestic violence incident.