എടിഎംവഴി പണംപിൻവലിക്കൽ ; ജനുവരിമുതൽ കൂടുതൽ നിരക്ക് നൽകേണ്ടിവരും

Anjana

ATM transactions will have to pay higher rates from January.

സൗജന്യ പരിധിക്കുപുറത്തുവരുന്ന എടിഎം ഇടാപാടുകൾക്ക് ജനുവരി മുതൽ നിരക്ക് വർധിപ്പിക്കും.എടിഎം ഇടപാടുകളുടെ ഫീസ് വർധിപ്പിക്കുന്നതിനായി റിസർവ് ബാങ്ക് അനുമതി നൽകിയതിനെ തുടർന്നാണ് ജനുവരി മുതൽ ഇതു നടപ്പിലാക്കുക.

2022 ജനുവരി മാസം മുതൽ ഓരോ ഇടപാടിനും 20 രൂപയ്ക്കുപകരം 21 രൂപയും ജിഎസ്ടിയും നൽകേണ്ടിവരും.പ്രതിമാസം അനുവദിച്ചിട്ടുള്ള സൗജന്യ ഇടപാടുകളെ കൂടാതെ അവയ്ക്ക് പുറമെവരുന്നവയ്ക്കാണ് അധികനിരക്ക് ബാധകമാകുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സാമ്പത്തിക-സാമ്പത്തികേതര ഇടപാടുകൾ ഉൾപ്പടെ പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകളാണ് നിലവിൽ അനുവദിച്ചിട്ടുള്ളത്.മെട്രോ നഗരങ്ങളിൽ മൂന്ന് ഇടപാടുകൾ മാത്രമാണ് സൗജന്യമായി നടത്താൻ സാധിക്കുക.നിരക്ക് വർധന സംബന്ധിച്ച വിവരങ്ങൾ ബാങ്കുകൾ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്.

Story highlight : ATM transactions will have to pay higher rates from January.