ഇടുക്കിയിൽ എടിഎം കുത്തിത്തുറക്കാൻ ശ്രമം; മധ്യപ്രദേശ് സ്വദേശികൾ അറസ്റ്റിൽ

Anjana

ATM theft attempt Idukki

ഇടുക്കി നെടുങ്കണ്ടം പാറത്തോട്ടിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ എടിഎം കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ച സംഭവത്തിലെ പ്രതികൾ അറസ്റ്റിലായി. മധ്യപ്രദേശ് സ്വദേശികളായ ഇതര സംസ്ഥാന തൊഴിലാളികളാണ് പിടിയിലായത്. പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയതായി പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെയാണ് മധ്യപ്രദേശ് വട്ടോള സ്വദേശികളായ രാം ദുർവെ, തരുൺ ദുർവ എന്നിവർ ചേർന്ന് മോഷണശ്രമം നടത്തിയത്. എടിഎം ഉടമകൾ ഇന്നലെ രാത്രി സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കൈമാറിയതോടെയാണ് പ്രതികളിലേക്ക് എത്തിയത്. ഉച്ചയോടെ പൊലീസ് പ്രതികളുടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവിട്ടു. ഇതോടെ പ്രതികളെ തിരിച്ചറിഞ്ഞ നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രതികൾ മേഖലയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസും നാട്ടുകാരും ചേർന്ന് അവരെ പിടികൂടി. ഒന്നാം പ്രതിയായ രാം ദുർവെയെ ടൗണിന് സമീപംവെച്ച് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. രണ്ടാം പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ സമീപ പ്രദേശത്തെ ഏലത്തോട്ടത്തിൽ നിന്നും പൊലീസ് പിടികൂടി. പ്രതികൾ നാലുവർഷമായി പാറത്തോട്ടിലെ ഏലത്തോട്ടത്തിൽ ജോലി ചെയ്തുവരികയായിരുന്നു എന്നും അന്വേഷണത്തിൽ വ്യക്തമായി.

Story Highlights: ATM theft attempt in Idukki: Two Madhya Pradesh natives arrested

Leave a Comment