ഡൽഹി നിയമസഭയിലെ ആദ്യ വനിതാ പ്രതിപക്ഷ നേതാവായി അതിഷി മർലേന ചുമതലയേറ്റു. മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അതിഷി മർലേനയെ ഇന്ന് ചേർന്ന നിയമസഭാ കക്ഷിയോഗത്തിലാണ് പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത്. ഡൽഹി നിയമസഭയിൽ ആദ്യമായി ഒരു വനിതാ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉണ്ടാകുന്നു എന്ന പ്രത്യേകതയും ഇതോടെ കൈവന്നു.
ഷീലാ ദീക്ഷിത്തിനും സുഷമ സ്വരാജിനും ശേഷം ഡൽഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയായി ചരിത്രം സൃഷ്ടിച്ച നേതാവ് കൂടിയാണ് അതിഷി. ഫെബ്രുവരി 5ന് നടന്ന ഡൽഹി തിരഞ്ഞെടുപ്പിൽ 22 സീറ്റുകളാണ് എഎപിക്ക് നേടാനായത്. 27 വർഷത്തിന് ശേഷം 48 സീറ്റുകൾ നേടി ബിജെപി ഡൽഹിയിൽ അധികാരത്തിലെത്തി.
അരവിന്ദ് കേജ്രിവാളിനും പാർട്ടിക്കും നന്ദി അറിയിച്ച അതിഷി, ജനങ്ങളുടെ ശബ്ദമാകാൻ ശക്തമായ പ്രതിപക്ഷമായി പ്രവർത്തിക്കുമെന്ന് പ്രതികരിച്ചു. അഴിമതിക്കേസിനെ തുടർന്ന് ജയിലിൽ കിടന്ന ഘട്ടത്തിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ അരവിന്ദ് കേജരിവാൾ നിർബന്ധിതനായപ്പോൾ ചുമതലയേറ്റെടുത്ത എഎപിയുടെ നേതാവായിരുന്നു അതിഷി.
आज मैंने दिल्ली के मुख्यमंत्री की ज़िम्मेदारी सँभाली है। आज मेरे मन में वो ही व्यथा है जो भरत के मन में थी जब उनके बड़े भाई भगवान श्री राम 14 साल के वनवास पर गए थे, और भरत जी को अयोध्या का शासन सँभालना पड़ा था। जैसे भरत ने 14 साल भगवान श्री राम की खड़ाऊँ रख कर अयोध्या का शासन… pic.twitter.com/OkNEgtYIq4
— Atishi (@AtishiAAP) September 23, 2024
ഡൽഹിയിലെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് അതിഷി മർലേനയെ തിരഞ്ഞെടുത്തത് ആം ആദ്മി പാർട്ടിക്ക് രാഷ്ട്രീയമായി നിർണായകമായ നീക്കമാണ്. പാർട്ടിക്ക് ഊർജ്ജം പകരുന്ന നേതാവായി അതിഷി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ നിയമസഭാ കാലയളവിൽ പ്രതിപക്ഷത്തിന്റെ ശബ്ദം കൂടുതൽ ശക്തമാകുമെന്നും വിലയിരുത്തപ്പെടുന്നു.
Story Highlights: Atishi Marlena has been appointed as the Leader of the Opposition in the Delhi Assembly.