അതിഷി മർലേന ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ആം ആദ്മിയുടെ ആദ്യ വനിതാ മുഖ്യമന്ത്രി

Anjana

Atishi Marlena Delhi Chief Minister

ഡൽഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയായി അതിഷി മർലേന സത്യപ്രതിജ്ഞ ചെയ്തു. സുഷമ സ്വരാജിനും ഷീല ദീക്ഷിതിനും ശേഷമാണ് ഡൽഹിക്ക് വീണ്ടും ഒരു വനിതാ മുഖ്യമന്ത്രി ലഭിക്കുന്നത്. രാജ് നിവാസിൽ നടന്ന ലളിതമായ ചടങ്ങിൽ അതിഷിയുടെ മാതാപിതാക്കളായ ത്രിപ്ത വാഹിയും വിജയ് സിങ്ങും പങ്കെടുത്തു. സൗരഭ് ഭരദ്വാജ്, ഗോപാൽ റായ്, മുകേഷ് അഹ്ലാവത്ത്, കൈലാഷ് ഗഹ്ലോട്ട്, ഇമ്രാൻ ഹുസൈൻ എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

11 വർഷത്തിനിപ്പുറമാണ് അരവിന്ദ് കെജ്‌രിവാളിനു ശേഷം ഡൽഹിയിൽ പുതിയ മുഖ്യമന്ത്രി വരുന്നത്. സാമൂഹ്യ പ്രവർത്തകയായി തുടങ്ങി മനീഷ് സിസോദിയയുടെ ഉപദേശകയായി, പിന്നീടൊരു പ്രതിസന്ധി ഘട്ടത്തിൽ ആം ആദ്മിക്ക് വേണ്ടി ഡൽഹിയുടെ ഭരണചക്രം തിരിച്ച അതിഷിയിൽ കെജ്‌രിവാൾ വിശ്വാസമർപ്പിക്കുന്നതിൽ അത്ഭുതമൊന്നുമില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. അതിഷിയുടെ പേര് നിർദേശിച്ചതും അരവിന്ദ് കെജ്‌രിവാൾ തന്നെയാണ്.

2013ലാണ് ആം ആദ്മി പാർട്ടിയോടൊപ്പമുള്ള യാത്ര അതിഷി ആരംഭിക്കുന്നത്. 2020ൽ നടന്ന ഡൽഹി ലജിസ്ലേറ്റീവ് അസംബ്ലി ഇലക്ഷനിൽ കൽക്കാജി മണ്ഡലത്തിൽ നിന്ന് ജയിച്ചു വന്നു. കെജ്‌രിവാൾ മന്ത്രിസഭയിൽ വിദ്യാഭ്യാസ, പൊതുമരാമത്ത്, ടൂറിസം മന്ത്രിയായിരുന്നു. ഈ വകുപ്പുകൾ ഉൾപ്പെടെ 14 വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്തിരുന്നത്. എഎപിയുടെ ആദ്യ വനിത മുഖ്യമന്ത്രി കൂടിയാണ് അതിഷി മർലേന. നിലവിൽ മമത ബാനർജിക്കു പുറമെ രാജ്യത്ത് മുഖ്യമന്ത്രി പദത്തിലുള്ള വനിത അതിഷിയാകും.

  കെ.വി. തോമസിന്റെ യാത്രാ ബത്ത ഉയർത്താൻ ശുപാർശ

Story Highlights: Atishi Marlena sworn in as Delhi’s third female Chief Minister, succeeding Arvind Kejriwal

Related Posts
ഡൽഹിയിൽ മുഗൾ ചക്രവർത്തിമാരുടെ പേരിലുള്ള റോഡുകളിലെ സൂചനാ ബോർഡുകൾ നശിപ്പിച്ചു
Delhi signboards

ഡൽഹിയിലെ ഹുമയൂൺ റോഡിലെയും അക്ബർ റോഡിലെയും സൂചനാ ബോർഡുകൾ വെള്ളിയാഴ്ച രാത്രി നശിപ്പിക്കപ്പെട്ടു. Read more

കെ.വി. തോമസിന്റെ യാത്രാ ബത്ത ഉയർത്താൻ ശുപാർശ
KV Thomas Travel Allowance

ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായ കെ.വി. തോമസിന്റെ യാത്രാ ബത്ത വർധിപ്പിക്കാൻ ശുപാർശ. Read more

ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയായി രേഖ ഗുപ്ത
Rekha Gupta

ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയായി ബിജെപി നേതാവ് രേഖ ഗുപ്ത ചുമതലയേൽക്കും. നാളെ ഉച്ചയ്ക്ക് Read more

രേഖ ഗുപ്ത ഡൽഹി മുഖ്യമന്ത്രി
Rekha Gupta

ബിജെപി നേതാവ് രേഖ ഗുപ്ത ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയായി. ഷാലിമാർ ബാഗ് മണ്ഡലത്തിൽ Read more

ഡൽഹി മുഖ്യമന്ത്രിയെ ഇന്നറിയാം; സത്യപ്രതിജ്ഞ ചടങ്ങ് നാളെ
Delhi CM

ഡൽഹിയിലെ പുതിയ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും. നിയുക്ത എംഎൽഎമാരുടെ യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപനം. Read more

  ഡൽഹിയിൽ മുഗൾ ചക്രവർത്തിമാരുടെ പേരിലുള്ള റോഡുകളിലെ സൂചനാ ബോർഡുകൾ നശിപ്പിച്ചു
ഡൽഹി റെയിൽവേ സ്റ്റേഷൻ ദുരന്തം: ആശയക്കുഴപ്പമാണ് കാരണമെന്ന് ആർപിഎഫ് റിപ്പോർട്ട്
Delhi Railway Stampede

ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും റെയിൽവേയുടെ പങ്കിനെക്കുറിച്ച് ആർപിഎഫ് റിപ്പോർട്ട് പുറത്തുവിട്ടു. Read more

ഡൽഹിയിൽ വീണ്ടും ഭൂചലനം; ആശങ്ക വർധിക്കുന്നു
Delhi earthquake

ഡൽഹിയിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ Read more

ഡൽഹിക്ക് പിന്നാലെ ബിഹാറിലും ഭൂചലനം
Earthquake

ഡൽഹിയിലുണ്ടായ ഭൂചലനത്തിന് പിന്നാലെ ബിഹാറിലും ഭൂമി കമ്പിച്ചു. രാവിലെ എട്ടുമണിയോടെയാണ് ബിഹാറിലെ സിവാനിൽ Read more

ഡൽഹിയിൽ ഭൂചലനം; എൻസിആറിൽ ഭീതി
Delhi Earthquake

ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ഇന്ന് പുലർച്ചെ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ നാല് Read more

Leave a Comment