ഡൽഹി നിയമസഭയിൽ നിന്നും 21 ആം ആദ്മി പാർട്ടി എംഎൽഎമാരെ സസ്പെൻഡ് ചെയ്ത നടപടി ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് അതിഷി രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ചു. സ്പീക്കറുടെ നടപടി ജനാധിപത്യ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്താനും അതിഷി സമയം അഭ്യർത്ഥിച്ചു. ഡൽഹിയിലെ വിവിധ സർക്കാർ ഓഫീസുകളിൽ നിന്ന് ബാബാസാഹെബ് അംബേദ്കറുടെയും ഭഗത് സിങ്ങിന്റെയും ചിത്രങ്ങൾ നീക്കം ചെയ്ത ബിജെപി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധവും അതിഷി രേഖപ്പെടുത്തി.
ഇത് രാജ്യത്തെ ദളിത് വിഭാഗത്തെയും രക്തസാക്ഷികളെയും അപമാനിക്കുന്നതിന് തുല്യമാണെന്നും അവർ കത്തിൽ കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ ആം ആദ്മി പാർട്ടിയുടെ ലെജിസ്ലേറ്റീവ് പാർട്ടി രാഷ്ട്രപതിയെ കാണാൻ ആഗ്രഹിക്കുന്നുവെന്നും അതിഷി അറിയിച്ചു.
