കൊച്ചിയിൽ വീട്ടമ്മയെ പീഡിപ്പിച്ച ജ്യോത്സ്യൻ അറസ്റ്റിൽ; കുടുംബപ്രശ്നം പരിഹരിക്കാനെന്ന പേരിൽ നടത്തിയത് ചാത്തൻസേവ

നിവ ലേഖകൻ

astrologer arrested Kochi sexual assault

കൊച്ചിയിൽ വീട്ടമ്മയെ പീഡിപ്പിച്ച ജ്യോത്സ്യൻ അറസ്റ്റിലായി. തൃശൂർ സ്വദേശിയായ പ്രഭാത് എന്ന ജ്യോത്സ്യനാണ് പിടിയിലായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കുടുംബപ്രശ്നം പരിഹരിക്കാനെന്ന വ്യാജേന ചാത്തൻസേവയുടെ മറവിൽ നടത്തിയ പീഡനത്തെ തുടർന്ന് വീട്ടമ്മ നൽകിയ പരാതിയിലാണ് പാലാരിവട്ടം പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമത്തിലെ പരസ്യം കണ്ടാണ് വീട്ടമ്മ ജ്യോത്സ്യനെ സമീപിച്ചത്.

കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ പൂജ നടത്തണമെന്ന് പറഞ്ഞ് കൊച്ചി വെണ്ണലയിലേക്ക് വിളിച്ചുവരുത്തിയാണ് ആദ്യം പീഡിപ്പിച്ചത്. പൂജയുടെ പേരിൽ രണ്ടു തവണയാണ് പീഡനം നടന്നതെന്നാണ് പരാതി.

കഴിഞ്ഞ ജൂണിൽ നടന്ന പൂജയ്ക്കിടെയായിരുന്നു ആദ്യ പീഡനം. ആദ്യ പൂജയ്ക്ക് ഫലം കാണാത്തതിനാൽ വീണ്ടും പൂജ നടത്തണമെന്ന് ആവശ്യപ്പെട്ട് വിളിച്ചുവരുത്തി തൃശൂരിൽ വച്ചും പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.

വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് വീട്ടമ്മ പൊലീസിനെ സമീപിച്ചത്. കേസിൽ പ്രതിയെ റിമാൻഡ് ചെയ്തു.

Story Highlights: Astrologer arrested in Kochi for sexually assaulting housewife under the guise of performing rituals to solve family problems

  രാജേഷ് പിള്ള; ജീവിതത്തിനുമപ്പുറമാണു സിനിമയെന്നു ജീവിതം കൊണ്ടു തന്നെ തെളിയിച്ച സംവിധായകൻ
Related Posts
മയക്കുമരുന്ന് കാരിയറാകാൻ നിർബന്ധിച്ചു; യുവതിയുടെ പരാതിയിൽ കേസ്
drug trafficking

കോഴിക്കോട് യുവതിയെ മയക്കുമരുന്ന് കാരിയറാകാൻ നിർബന്ധിച്ചെന്ന പരാതിയിൽ യുവാവിനെതിരെ കേസെടുത്തു. 2022 മുതൽ Read more

ഉയിരേ പരിപാടി: നിർമ്മാതാവിനെതിരെ ഷാൻ റഹ്മാന്റെ ഗുരുതര ആരോപണം
Shaan Rahman

കൊച്ചിയിൽ നടന്ന ഉയിരേ സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് നിർമ്മാതാവ് നിജുരാജിനെതിരെ ഷാൻ റഹ്മാൻ Read more

സിയാൽ അക്കാദമിയിൽ വ്യോമയാന രക്ഷാപ്രവർത്തന കോഴ്സിന് അപേക്ഷ ക്ഷണിച്ചു
CIAL Academy Aircraft Rescue Course

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (സിയാൽ) അക്കാദമിയിൽ വ്യോമയാന രക്ഷാ പ്രവർത്തനത്തിലും അഗ്നിശമനത്തിലും Read more

മകനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച യുവാവിനു നേരെ ബിയർ കുപ്പി എറിഞ്ഞു; യുവാവിനും മകനും പരുക്ക്
Beer Bottle Attack

കാട്ടാക്കടയിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അഞ്ചുവയസ്സുകാരന് ബിയർ കുപ്പി എറിഞ്ഞു പരിക്കേറ്റു. കഴിഞ്ഞ ദിവസം Read more

  കൊച്ചിയുടെ മാതൃകയിൽ മുംബൈയിലും വാട്ടർ മെട്രോ; 2026ഓടെ സർവ്വീസ് ആരംഭിക്കും
ലുലു മാളിന്റെ 12-ാം വാർഷികാഘോഷത്തിൽ എം.കെ. സാനു പങ്കെടുത്തു
LuLu Mall Kochi Anniversary

കൊച്ചി ലുലു മാളിന്റെ 12-ാം വാർഷികാഘോഷത്തിൽ പ്രശസ്ത സാഹിത്യകാരൻ എം.കെ. സാനു പങ്കെടുത്തു. Read more

കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട: 500 ഗ്രാം എംഡിഎംഎ പിടികൂടി
Kochi drug bust

കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ടയിൽ 500 ഗ്രാം എംഡിഎംഎയുമായി ഒരാൾ പിടിയിൽ. പുതുക്കലവട്ടത്തെ Read more

കരുനാഗപ്പള്ളി കൊലപാതകം: ഷിനു പീറ്ററിനെ ലക്ഷ്യമിട്ടിരുന്നെന്ന് പോലീസ്
Karunagappally murder

കരുനാഗപ്പള്ളിയിൽ ജിം സന്തോഷ് കൊല്ലപ്പെട്ട കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. ക്വട്ടേഷൻ സംഘാംഗമായ Read more

കൊച്ചിയിൽ കുഴൽപ്പണം പിടികൂടി; ടെക്സ്റ്റൈൽസ് ഉടമയാണ് കൊടുത്തുവിട്ടതെന്ന് പോലീസ്
Kochi hawala case

കൊച്ചി വില്ലിംഗ്ടൺ ഐലൻഡിന് സമീപം ഓട്ടോറിക്ഷയിൽ നിന്ന് 2.70 കോടി രൂപയുടെ കുഴൽപ്പണം Read more

പനച്ചിക്കാട്: പിക്കപ്പ് ഡ്രൈവറെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമം
Kottayam Pickup Driver Assault

പനച്ചിക്കാട് സ്വദേശിയായ പിക്കപ്പ് ഡ്രൈവർ മഹേഷിനെ അച്ഛനും മകനും ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്താൻ Read more

  ഷാൻ റഹ്മാനെതിരെ വഞ്ചനാ കേസ്; സംഗീത പരിപാടിയുടെ പേരിൽ കോടികൾ തട്ടിയെടുത്തെന്ന് പരാതി
കൊച്ചിയിൽ ഓട്ടോയിൽ കടത്തിയ 2.70 കോടി പിടികൂടി; ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
Kochi cash seizure

കൊച്ചിയിൽ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 2.70 കോടി രൂപ പിടികൂടി. തമിഴ്നാട്, ബീഹാർ സ്വദേശികളായ Read more

Leave a Comment