ബഹിരാകാശത്തേക്കുള്ള ദീർഘയാത്രകളിൽ ഭക്ഷണം കണ്ടെത്താൻ ഛിന്നഗ്രഹങ്ങൾ ഉപയോഗിക്കാമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഡീപ് സ്പേസ് ദൗത്യങ്ങളിൽ ഇത് നിർണായകമാകുമെന്നാണ് വിലയിരുത്തൽ. ഛിന്നഗ്രഹത്തിലെ കാർബൺ ഭക്ഷിക്കാവുന്ന രീതിയിലേക്ക് മാറ്റി ഉപയോഗിക്കുകയാണ് ചെയ്യുക. ഇതോടെ നിലവിലെ ഡ്രൈഫുഡ്, സ്പേസ് ഫാമിങ് തുടങ്ങിയ ചെലവേറിയ രീതികളുടെ ആവശ്യം ഇല്ലാതാകുമെന്ന് ഗവേഷകർ പറയുന്നു. Click here
webp” alt=”” width=”600″ height=”400″ srcset=”https://anweshanam. com/wp-content/uploads/2024/10/untitled-design-2024-10-13t222507. 535-jpg. webp 600w, https://anweshanam. com/wp-content/uploads/2024/10/untitled-design-2024-10-13t222507. 535-150×100. webp 150w” sizes=”auto, (max-width: 600px) 100vw, 600px” /> മിഷിഗൻ ടെക്നോളജിക്കൽ സർവകലാശാലയുടെ കീഴിലാണ് ഈ പഠനം നടത്തിയത്.
യുഎസ് പ്രതിരോധവകുപ്പിന്റെ ഒരു പഠനമാണ് ഇതിന് ആധാരമായത്. പൈറോലിസിസ് എന്ന പ്രക്രിയ വഴി പ്ലാസ്റ്റിക് മാലിന്യത്തെ ഭക്ഷണമാക്കി മാറ്റുന്ന രീതിയാണ് അവലംബിച്ചത്. ഗവേഷണത്തിൽ ഉപയോഗിച്ച ചില ബാക്ടീരിയകൾ ഓയിൽ അകത്താക്കി, ഭക്ഷ്യയോഗ്യമായ ഖരവസ്തുക്കൾ അവശേഷിപ്പിക്കുന്നു. ഇത് ഭക്ഷണമായി ഉപയോഗിക്കാമെന്നാണ് കണ്ടെത്തൽ.
webp” alt=”” width=”600″ height=”400″ srcset=”https://anweshanam. com/wp-content/uploads/2024/10/untitled-design-2024-10-13t222632. 860-jpg. webp 600w, https://anweshanam. com/wp-content/uploads/2024/10/untitled-design-2024-10-13t222632. 860-150×100. webp 150w” sizes=”auto, (max-width: 600px) 100vw, 600px” /> മുൻപ് വ്രിജെ യൂണിവേഴ്സിറ്റി ആംസ്റ്റർഡാമിലെ അന്നമീക് വാജൻ നടത്തിയ ഗവേഷണത്തിൽ, ഉൽക്കാത്തരികൾ ഭക്ഷിക്കുന്ന സൂക്ഷ്മാണുക്കളെക്കുറിച്ച് പഠിച്ചിരുന്നു.
ഇത്തരം കണ്ടെത്തലുകൾ സംയുക്തമായി പരിഗണിച്ചാണ് പുതിയ ഗവേഷണം നടത്തിയത്. കാർബൺ സമൃദ്ധമായ ബെന്നു എന്ന ഛിന്നഗ്രഹത്തിൽ ബഹിരാകാശ സഞ്ചാരികൾക്ക് കാലങ്ങളോളം കഴിയാനാകുമെന്ന് ഗവേഷകർ പറയുന്നു. എന്നാൽ ഛിന്നഗ്രഹത്തിൽ നിന്നുള്ള ഭക്ഷ്യയോഗ്യമായ വസ്തുക്കളിൽ ഗഹനമായ ടോക്സിസിറ്റി ടെസ്റ്റുകൾ നടത്തിയ ശേഷമേ ഇത് ഉറപ്പിക്കാൻ സാധിക്കൂ എന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
Story Highlights: Scientists propose using asteroids as food source for future deep space missions