മധുരയിൽ യുവതിയെ മർദിച്ചു; ആന്ധ്രയിൽ നിയമവിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി

നിവ ലേഖകൻ

Assault Madurai Gang-rape Andhra Pradesh

മധുരയിലെ ഒത്തക്കടയിൽ ഫോട്ടോസ്റ്റാറ്റ് കടയിൽ ജോലി ചെയ്യുന്ന ലാവണ്യ എന്ന യുവതിയെ സിദ്ദിഖ് രാജ (25) എന്ന യുവാവ് അതിക്രൂരമായി മർദിച്ചതായി പരാതി. പ്രണയബന്ധം നിരസിച്ചതിനെത്തുടർന്നാണ് ഈ സംഭവം ഉണ്ടായത്. യുവാവ് തുടർച്ചയായി മർദിക്കുകയും യുവതി അവശയായി താഴെ വീണപ്പോൾ ചവിട്ടുകയും ചെയ്തു. സമീപത്തുണ്ടായിരുന്നവർ ചേർന്ന് സിദ്ദിഖ് രാജയെ പിടിച്ചുമാറ്റി. ആക്രമണത്തെത്തുടർന്ന് അബോധാവസ്ഥയിലായ യുവതിയെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൻ്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അതേസമയം, ആന്ധ്ര പ്രദേശില് നിയമവിദ്യാര്ഥിനിയെ കാമുകനും സുഹൃത്തുക്കളും ചേര്ന്ന് കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതി. ഈ വര്ഷം ഓഗസ്റ്റിലാണ് സംഭവമുണ്ടായത്. വിദ്യാര്ഥിനിയുടെ കുടുംബം പരാതി നല്കിയതിനെ തുടര്ന്ന് മുഴുവന് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്ഥിനിയും കാമുകനും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങള് കാണിച്ച് ഭീഷണിപ്പെടുത്തുകയും, യുവതിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു.

സംഭവത്തെ കുറിച്ച് പെൺകുട്ടി പുറത്ത് പറഞ്ഞിരുന്നില്ല. എന്നാൽ, ഇതിലുള്ള മനോവിഷമത്തില് ആത്മഹത്യക്ക് ശ്രമിച്ചു. സംഭവം ശ്രദ്ധയില്പ്പെട്ട പെൺകുട്ടിയുടെ പിതാവ് ഇത് തടയുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. പെണ്കുട്ടിയുടെ കാമുകനായ വംശി എന്നയാളും മൂന്ന് സുഹൃത്തുക്കളും ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചത് എന്നതായിരുന്നു പരാതി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.

Story Highlights: Woman brutally assaulted in Madurai for rejecting relationship, law student gang-raped in Andhra Pradesh

Related Posts
കൊല്ലത്ത് 2 വയസ്സുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തി
Kollam child murder

കൊല്ലം പുനലൂരിൽ രണ്ട് വയസ്സുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തി. കുഞ്ഞിനെ Read more

കാർത്തിക ദീപം: ബിജെപി ഹിന്ദുക്കളുടെ ശത്രുക്കളെന്ന് ഡിഎംകെ
Karthigai Deepam dispute

തമിഴ്നാട് മധുര തിരുപ്പറങ്കുണ്ട്രം കാർത്തിക ദീപം വിവാദത്തിൽ ബിജെപിക്കെതിരെ ഡിഎംകെ രംഗത്ത്. ബിജെപി Read more

തമിഴ്നാട്ടിൽ മഴയ്ക്ക് ശമനം; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
Tamil Nadu Rains

തമിഴ്നാട്ടിൽ കനത്ത മഴയ്ക്ക് നേരിയ ശമനം. ചെന്നൈ ഉൾപ്പെടെ ആറ് ജില്ലകളിൽ യെല്ലോ Read more

തമിഴ്നാട്ടിൽ മഴ മുന്നറിയിപ്പ്; ശ്രീലങ്കയിൽ 465 മരണം
Tamil Nadu rainfall

ഡിറ്റ്വാ ചുഴലിക്കാറ്റ് ന്യൂനമർദമായി മാറിയതിനെ തുടർന്ന് തമിഴ്നാട്ടിലെ തീരദേശ മേഖലകളിൽ മഴ തുടരുന്നു. Read more

തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Tamil Nadu Rains

തമിഴ്നാട്ടിൽ ഡിറ്റ്വ ചുഴലിക്കാറ്റ് ന്യൂനമർദ്ദമായി തുടരുന്നു. ഇന്ന് നീലഗിരി, ഈറോഡ്,കോയമ്പത്തൂർ ജില്ലകളിൽ ഓറഞ്ച് Read more

ഡിറ്റ് വാ ചുഴലിക്കാറ്റ്: തമിഴ്നാട്ടിൽ കനത്ത മഴ; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്
Tamil Nadu rainfall

ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ തമിഴ്നാട്ടിലെ തീരദേശ മേഖലകളിൽ ശക്തമായ മഴ തുടരുന്നു. Read more

തമിഴ്നാടിനും ആന്ധ്രയ്ക്കും പ്രളയ മുന്നറിയിപ്പ്; ശ്രീലങ്കയിൽ അടിയന്തരാവസ്ഥ
Tamil Nadu flood alert

തമിഴ്നാടിനും ആന്ധ്രാപ്രദേശിനും കേന്ദ്ര ജല കമ്മീഷൻ പ്രളയ മുന്നറിയിപ്പ് നൽകി. ഡിറ്റ്വ ചുഴലിക്കാറ്റിനെ Read more

ശിവഗംഗയില് രണ്ട് ബസുകൾ കൂട്ടിയിടിച്ച് 11 മരണം; 40 പേർക്ക് പരിക്ക്
Tamil Nadu bus accident

തമിഴ്നാട് ശിവഗംഗയില് സര്ക്കാര് ബസുകള് കൂട്ടിയിടിച്ച് 11 പേര് മരിച്ചു. നാല്പതോളം പേര്ക്ക് Read more

ഡിറ്റ് വാ ചുഴലിക്കാറ്റ് ന്യൂനമർദ്ദമായി മാറാൻ സാധ്യത; തമിഴ്നാട്ടിൽ മൂന്ന് മരണം
Ditwah Cyclone update

ഡിറ്റ് വാ ചുഴലിക്കാറ്റ് നാളെ വൈകുന്നേരത്തോടെ ന്യൂനമർദ്ദമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം Read more

തമിഴ്നാട്ടിൽ കനത്ത മഴ; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
Tamil Nadu rains

ശ്രീലങ്കയിൽ കനത്ത നാശം വിതച്ച ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ തമിഴ്നാട്ടിൽ കനത്ത Read more

Leave a Comment