
തൃശൂരിൽ കാള സ്കൂട്ടറിൽ ഇടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ എഎസ്ഐ മരിച്ചു. സംഭവത്തിൽ മണ്ണുത്തി സ്റ്റേഷനിലെ എഎസ്ഐ കെ എ ജോൺസൺ (48)ആണ് മരണപ്പെട്ടത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ജോലി കഴിഞ്ഞ് മടങ്ങി പോകുന്നതിനിടെ കോവിലകത്തും പാടം എൽഐസി ഓഫീസിന് മുന്നിൽ വച്ചാണ് അപകടം ഉണ്ടായത്.രാത്രി 11 മണിയോടെയാണ് അപകടം.ജോൺസൺ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാള ഇടിക്കുകയായിരുന്നു.
ഇതോടെ സ്കൂട്ടറിന്റെ നിയന്ത്രണം വിട്ട് ജോൺസൺ റോഡിൽ വീഴുകയായിരുന്നു.നാട്ടുകാർ ചേർന്ന് ജോൺസണെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.നേരത്തേ പേരാംമഗലം സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ജോൺസൺ കഴിഞ്ഞ രണ്ട് വർഷമായി മണ്ണുത്തി സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്.
Story highlight : ASI died in an accident in which his scooter overturned after being stabbed by a bull.