അരുണാചൽ പ്രദേശിലെ സർക്കാർ ആശുപത്രിയിൽ വടിവാൾ ആക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു

Anjana

Arunachal Pradesh hospital sword attack

അരുണാചൽ പ്രദേശിലെ കാമെങ് ജില്ലയിലെ സർക്കാർ ആശുപത്രിയിൽ നടന്ന വടിവാൾ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. നാൽപ്പതുകാരനായ നികം സാങ്ബിയ ആണ് ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സെപ്പയിലെ സർക്കാർ ജില്ലാ ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. യാതൊരു പ്രകോപനവും ഇല്ലാതെ പെട്ടെന്ന് ഇയാൾ വടിവാൾ വീശി ആക്രമണം നടത്തുകയായിരുന്നു.

ആക്രമണത്തിൽ നികത്തിന്റെ ഭാര്യ താടു സാങ്ബിയ (38), മകൾ നക്കിയ സാങ്ബിയ (2) എന്നിവരും മെഡിക്കൽ അറ്റന്ഡന്റ് പഖ വെ ല്ലി (45) യുമാണ് മരിച്ചത്. സംഭവത്തെക്കുറിച്ച് അറിഞ്ഞ് ആശുപത്രിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കും അക്രമണത്തിൽ പരിക്കേറ്റു. സെപ്പ പൊലീസ് ഓഫീസർ ഇൻ ചാർജ് മിൽനി ഗെയിക്കും പരിക്കേറ്റിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവത്തെ തുടർന്ന് നികത്തെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ, ആക്രമണത്തിലേക്ക് നയിച്ച കാരണം കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത് കണ്ടെത്താൻ പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. ഇയാൾക്കെതിരെ കൊലക്കുറ്റം അടക്കം ചുമത്തിയിട്ടുണ്ട്.

Story Highlights: Three killed in sword attack at government hospital in Arunachal Pradesh’s Kameng district

Leave a Comment