ആറാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച ചിത്രകല അധ്യാപകന് 12 വർഷം കഠിന തടവ്

നിവ ലേഖകൻ

art teacher sexual abuse student

ആറാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ ചിത്രകല അധ്യാപകനായ പാങ്ങപ്പാറ്റ സ്വദേശി രാജേദ്രൻ (65)നെ തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ രേഖ 12 വർഷം കഠിന തടവിനും 20,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ തുക കുട്ടിക്ക് നൽകണമെന്നും, അടച്ചില്ലെങ്കിൽ നാല് മാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും കോടതി നിർദ്ദേശിച്ചു. പ്രതി അയൽവാസി കൂടിയായിരുന്നു. 2023 മെയ് മാസം മുതൽ ജൂൺ 25 വരെ പ്രതി കുട്ടിയുടെ വീട്ടിൽ ചിത്രകല പഠിപ്പിക്കാൻ വന്നിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ കാലയളവിൽ പ്രതി പലതവണ കുട്ടിയുടെ സ്വകാര്യ ഭാഗത്ത് തൊടുകയും നെഞ്ചിൽ നുള്ളുകയും ചെയ്തു. ജൂൺ 25-ന് മനുഷ്യ ശരീരം വരയ്ക്കാൻ പഠിപ്പിക്കാമെന്ന് പറഞ്ഞ് കുട്ടിയുടെ സ്വകാര്യ ഭാഗത്ത് തൊട്ട് വരച്ചു കാണിക്കുകയായിരുന്നു. പല തവണ പീഡനം നടത്തിയെങ്കിലും കുട്ടി പേടിച്ച് പുറത്ത് പറഞ്ഞില്ല. ഒടുവിൽ സഹികെട്ട് കുട്ടി പീഡന വിവരം അമ്മയോട് വെളിപ്പെടുത്തി.

 

തുടർന്ന് വീട്ടുകാർ ശ്രീകാര്യം പോലീസിനെ വിവരം അറിയിച്ചു. പ്രോസിക്യൂഷൻ വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർഎസ്. വിജയ് മോഹൻ, അഡ്വ. അതിയന്നൂർ അർ.

വൈ. അഖിലേഷ് എന്നിവർ ഹാജരായി. 13 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകൾ ഹാജരാക്കുകയും ചെയ്തു. ശ്രീകാര്യം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വി.

കെ. ശശികുമാർ, ആശ ചന്ദ്രൻ എന്നിവരാണ് കേസ് അന്വേഷിച്ചത്.

Story Highlights: Art teacher sentenced to 12 years rigorous imprisonment for sexually abusing 6th-grade student in Thiruvananthapuram

Related Posts
തിരുവനന്തപുരത്ത് ലഹരിമരുന്നുമായി നാല് യുവാക്കൾ പിടിയിൽ
Thiruvananthapuram drug arrest

തിരുവനന്തപുരത്ത് നെയ്യാറ്റിൻകര എക്സൈസ് നടത്തിയ പരിശോധനയിൽ മെത്താംഫിറ്റമിനുമായി നാല് യുവാക്കളെ അറസ്റ്റ് ചെയ്തു. Read more

  കണ്ണിലേക്കൊക്കെ..അയാളെ ഞാന് നോക്കി വച്ചിട്ടുണ്ട്'; കൂളായി മോഹൻലാൽ
ഓസ്ട്രേലിയയിൽ 8 കുഞ്ഞുങ്ങളെ പീഡിപ്പിച്ച് 26കാരൻ; 1200 കുട്ടികൾക്ക് രോഗം
Child abuse Australia

ഓസ്ട്രേലിയയിൽ 26 കാരനായ ജോഷ്വ ഡെയ്ൽ ബ്രൗൺ എട്ട് കുഞ്ഞുങ്ങളെ പീഡിപ്പിക്കുകയും 1200 Read more

ത്രിപുരയിൽ പച്ചക്കറി മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു
vegetable theft lynching

ത്രിപുരയിലെ ധലായിൽ പച്ചക്കറി മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു. പാട്ടത്തിനെടുത്ത കൃഷിയിടത്തിൽ നിന്ന് Read more

Kandala Pharmacy College protest

തിരുവനന്തപുരം കണ്ടല ഫാർമസി കോളേജിൽ വിദ്യാർത്ഥികൾ പ്രതിഷേധം നടത്തുന്നു. കോളേജ് ചെയർമാൻ വിദ്യാർത്ഥികളോട് Read more

ഉറങ്ങാത്തതിന് അഞ്ചുവയസ്സുകാരിയെ കെട്ടിയിട്ട് പൊള്ളിച്ചു; പിതാവിനെതിരെ കേസ്
child abuse case

മുംബൈയിൽ അഞ്ചുവയസ്സുള്ള പെൺകുട്ടിയെ ഉറങ്ങാത്തതിന് പിതാവ് ക്രൂരമായി മർദിച്ചു. കുട്ടിയെ കെട്ടിയിട്ട് സിഗരറ്റ് Read more

എസ്എഫ്ഐ സമ്മേളനം: കോഴിക്കോട് സ്കൂളിന് അവധി
SFI national conference

എസ്എഫ്ഐ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസ് ഹയർസെക്കൻഡറി സ്കൂളിന് അവധി Read more

ജോലി തട്ടിപ്പ്: സെക്രട്ടറിയേറ്റിൽ ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത രണ്ടുപേർ പിടിയിൽ
job fraud

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ രണ്ട് പേരെ Read more

  ഓസ്ട്രേലിയയിൽ 8 കുഞ്ഞുങ്ങളെ പീഡിപ്പിച്ച് 26കാരൻ; 1200 കുട്ടികൾക്ക് രോഗം
സ്കൂൾ ഇന്നൊവേഷൻ മാരത്തോണിൽ കേരളത്തിന് ഒന്നാം സ്ഥാനം
school innovation marathon

ദേശീയതലത്തിൽ നടന്ന സ്കൂൾ ഇന്നൊവേഷൻ മാരത്തോണിൽ കേരളം ഒന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാനത്തെ Read more

നെയ്യാർ ഡാം ഹെൽത്ത് സെന്ററിൽ ഡോക്ടർമാരില്ല; നാട്ടുകാരുടെ പ്രതിഷേധം
doctor shortage protest

തിരുവനന്തപുരം നെയ്യാർ ഡാം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരില്ലാത്തതിനെ തുടർന്ന് നാട്ടുകാരുടെ പ്രതിഷേധം. മെഡിക്കൽ Read more

കാസർഗോഡ് മഞ്ചേശ്വരത്ത് അമ്മയെ മകൻ തീ കൊളുത്തി കൊന്നു; നാടിനെ നടുക്കിയ സംഭവം
Kasaragod mother murder

കാസർഗോഡ് മഞ്ചേശ്വരത്ത് അമ്മയെ മകൻ തീ കൊളുത്തി കൊന്നു. വോർക്കാടി നലങ്കി സ്വദേശി Read more

Leave a Comment