Headlines

Crime News, Kerala News

സൈബർ അതിക്രമത്തിനെതിരെ അർജുന്റെ കുടുംബം പരാതി നൽകി; തെരച്ചിൽ പത്താം ദിനത്തിൽ

സൈബർ അതിക്രമത്തിനെതിരെ അർജുന്റെ കുടുംബം പരാതി നൽകി; തെരച്ചിൽ പത്താം ദിനത്തിൽ

സൈബർ അതിക്രമത്തിനെതിരെ അർജുന്റെ കുടുംബം കോഴിക്കോട് സൈബർ സെല്ലിൽ പരാതി നൽകി. സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടക്കുന്നതായി കുടുംബം ആരോപിക്കുന്നു. വാർത്താ സമ്മേളനത്തിലെ വാക്കുകൾ എഡിറ്റ് ചെയ്ത് മാറ്റിയാണ് പ്രചാരണം നടക്കുന്നതെന്ന് അവർ പറയുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ രണ്ട് ദിവസം മുൻപ് അർജുന്റെ കുടുംബം നടത്തിയ വാർത്താസമ്മേളനത്തിന്റെ ഭാഗങ്ങളാണ് വ്യാജ പ്രചാരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. അർജുന്റെ സഹോദരി ഷീലയെ ലക്ഷ്യമിട്ടുകൊണ്ടാണ് പ്രചാരണങ്ങൾ നടക്കുന്നത്. ഷീല തെറ്റായ കാര്യങ്ങൾ പറഞ്ഞെന്നും തുടർന്ന് മാതാവ് ഇത് മാധ്യമങ്ങളോട് പറഞ്ഞുവെന്ന് ആരോപിച്ചാണ് സൈബർ അതിക്രമം നടക്കുന്നത്.

അതേസമയം, അർജുന് വേണ്ടിയുള്ള തെരച്ചിൽ പത്താം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. അപകട സ്ഥലത്ത് നിന്ന് 20 മീറ്റർ മാറി കണ്ടെത്തിയ ലോറിയിൽ നിന്ന് അർജുനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘം. ഡ്രോൺ ദൗത്യത്തിനായി റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തുണ്ട്. ഇന്നത്തെ തെരച്ചിലിന്റെ മേൽനോട്ടത്തിനായി കർണാടക ലോ ആൻഡ് ഓർഡർ എഡിജിപി ആർ ഹിതേന്ദ്രയെ മുഖ്യമന്ത്രി നിയോഗിച്ചു.

More Headlines

കൊല്ലം കാർ അപകടം: പ്രതികൾ രാസലഹരി ഉപയോഗിച്ചതായി സംശയം, ഡോക്ടറുടെ യോഗ്യത പരിശോധിക്കും
മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
ലെബനനിൽ സ്ഫോടന പരമ്പര: മരണം 20 ആയി; യുഎൻ അടിയന്തിര യോഗം വിളിച്ചു
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Related posts