അർജുന്റെ കുട്ടിയുടെ പ്രതികരണം: യൂട്യൂബ് ചാനലിനെതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്തു

Anjana

YouTube channel child rights case

യൂട്യൂബ് ചാനൽ മഴവിൽ കേരളത്തിനെതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്തു. അർജുന്റെ കുട്ടിയുടെ പ്രതികരണം എടുത്ത സംഭവത്തിലാണ് നടപടി. അവതാരക അപമര്യാദയായി പെരുമാറിയെന്നും പരാതിയിൽ ആരോപിക്കുന്നു. പാലക്കാട് സ്വദേശി സിനിൽ ദാസാണ് പരാതി നൽകിയത്. അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്.

അവതാരകയ്ക്കും ചാനലിനുമെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. പോക്സോ വകുപ്പിന്റെ പരിധിയിൽ പെടുന്ന കുറ്റമാണ് അവതാരക ചെയ്തതെന്നും പരാതിയിൽ പറയുന്നു. ഈ സംഭവത്തിൽ വ്യാപകമായി വിമർശനം ഉയർന്നിരുന്നു. അതേസമയം, അർജുനുവേണ്ടിയുള്ള തിരച്ചിൽ തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് അദ്ദേഹം കത്തയച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആവശ്യമായ എല്ലാ ഉപകരണങ്ങളും ഉപയോഗിച്ച് തിരച്ചിൽ തുടരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രക്ഷാപ്രവർത്തനങ്ങൾ തുടരാൻ നിർദേശങ്ങൾ നൽകാൻ അഭ്യർത്ഥിക്കുന്നതായും കത്തിൽ പറയുന്നു. എന്നാൽ തിരച്ചിൽ താൽക്കാലികമായി അവസാനിപ്പിച്ച വിവരം ഔദ്യോഗികമായി അറിയിച്ചില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ദൗർഭാഗ്യകരമായ നിലപാടാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രക്ഷാപ്രവർത്തനം നിർത്തിവയ്ക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.