മെറിറ്റ് കണ്ടുകൊണ്ടാണ് തന്നെ യൂത്ത് കോണ്ഗ്രസ് ദേശീയ വക്താവായി നിയമിച്ചതെന്ന് തിരുവഞ്ചൂര് രാധാകൃഷ്ണന്റെ മകനായ അര്ജുന് രാധാകൃഷ്ണന് പറഞ്ഞു.
ദേശീയ നേതൃത്വത്തിന്റെ ക്യാമ്പയിനില് പങ്കെടുത്തിരുന്നു. അതില് നിന്നുമാണ് ഞാൻ തിരഞ്ഞെടുക്കപ്പെട്ടത്. ആരുടെ എതിര്പ്പു കൊണ്ടെന്ന് മാറ്റി നിര്ത്തിയതെന്ന് അറിയില്ലെന്നും അര്ജുന് പറഞ്ഞു.
മാധ്യമങ്ങളിലൂടെയാണ് മരവിപ്പിച്ചതറിഞ്ഞത്. ഇതില് പരിഭവമില്ല. സംസ്ഥാന നേതൃത്വവുമായി ഇനി ചര്ച്ച ചെയ്ത് തീരുമാനിക്കും. തനിക്ക് അച്ഛന്റെ രാഷ്ട്രീയവുമായി ബന്ധമില്ലന്നും യൂത്ത് കോണ്ഗ്രസ് സംസ്ഥാന നേതൃത്വവുമായി നല്ല ബന്ധം പുലർത്തുവെന്നും അര്ജുന് കൂട്ടിച്ചേർത്തു.
അര്ജുന് രാധാകൃഷ്ണന് അടക്കം 5 മലയാളികളെ കഴിഞ്ഞ ദിവസമാണ് യൂത്ത് കോണ്ഗ്രസ് ദേശീയ വക്താക്കളായി നിയമിച്ചത്. നിയമനം വിവാദമായതിനെ തുടർന്ന് തീരുമാനം മരവിപ്പിക്കുകയായിരുന്നു.
Story highlight: Arjun Radhakrishnan says about Youth Congress National Spokesperson controversy.