വിവിധ മേഖലകളിൽ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികൾക്കായി ഉജ്ജ്വലബാല്യം അവാർഡ് ; അപേക്ഷ ക്ഷണിക്കുന്നു.

Anjana

Ujwalabalyam Award
Ujwalabalyam Award

ആറിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വനിത ശിശുവികസന വകുപ്പ് ഏർപ്പെടുത്തിയ ഉജ്ജ്വലബാല്യം അവാർഡിനായി അപേക്ഷ ക്ഷണിക്കുന്നു.

2020 ലെ അവാർഡിനായാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കല, കായികം,സാഹിത്യം,ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി മേഖല, കൃഷി, മാലിന്യസംസ്‌കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശില്പനിർമ്മാണം, അസാമാന്യ ധൈര്യത്തിലൂടെയുള്ള പ്രവർത്തനം തുടങ്ങിയ മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികൾക്ക് അവാർഡിനായി അപേക്ഷിക്കാം.

കുട്ടികൾക്ക് നേരിട്ട് അപേക്ഷിക്കുകയോ അല്ലെങ്കിൽ അർഹരായ കുട്ടികളെ കണ്ടെത്തുന്ന സംഘടനകൾ/വ്യക്തികൾ എന്നിവ മുഖേനയൊ അപേക്ഷിക്കാം.

അപേഷിക്കേണ്ട രീതി : അവാർഡിന് യോഗ്യതയുള്ളവരും താല്പര്യമുള്ളവരുമായ കുട്ടികൾ നിശ്ചിത ഫോം പൂരിപ്പിച്ച് ഈ മാസം 30 നകം അതത് ജില്ലാ ശിശു സംരക്ഷണ ഓഫീസുകളിൽ സമർപ്പിക്കേണ്ടതാണ്.

അപേക്ഷ ഫോമിന്റെ മാതൃക, വിശദവിവരങ്ങൾ എന്നിവ www.wcd.kerala.gov.in എന്ന വെബ്സൈറ്റിലും അതത് ജില്ലാ ശിശു സംരക്ഷണ യൂണിറ്റുകളിലും ലഭിക്കുന്നതാണ്.

അറിയിപ്പ്!  നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്.  ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക.  ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല.  എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.

Story highlight :  Apply now for Ujwalabalyam Award.