വിദ്യാഭ്യാസ ഗ്രാന്റിനായുള്ള അപേക്ഷകൾ ക്ഷണിക്കുന്നു : ഓൺലൈനായി അപേക്ഷിക്കാം.

Anjana

student education grant
student education grant

കേരള തൊഴിലാളി ക്ഷേമനിധി ബോർഡിൽ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് 2021-22 വർഷത്തേക്കുള്ള വിദ്യാഭ്യാസ ഗ്രാന്റിനായുള്ള ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ്.

2021-22 അധ്യായന വർഷത്തിൽ 8, 9, 10, എസ്.എസ്.എൽ.സി ക്യാഷ് അവാർഡ് പ്ലസ് വൺ/ബി.കോം/ബി.എസ്.സി/എം.എ/എം.കോം/എം.എസ്.ഡബ്ല്യു/ എം.എസ്‌സി/ ബി.എഡ്/ പ്രൊഫഷണൽ കോഴ്‌സുകളായ എൻജിനിയറിങ്/ എം.ബി.ബി.എസ്/ ബി.ഡി.എസ്/ഫാംഡി/ ബി.എസ്‌സി നഴ്‌സിംഗ് / പ്രൊഫഷണൽ പി.ജി കോഴ്‌സുകൾ / പോളിടെക്‌നിക് ഡിപ്ലോമ/ റ്റി.റ്റി.സി/ ബി.ബി.എ/ ഡിപ്ലോമ ഇൻ നഴ്‌സിംഗ്/ പാരാ മെഡിക്കൽ കോഴ്‌സ്/ എം.സി.എ/ എം.ബി.എ/ പി.ജി.ഡി.സി.എ/എൻജിനിയറിങ് (ലാറ്ററൽ (എൻട്രി) അഗ്രികൾച്ചറൽ/ വെറ്റിനറി/ ഹോമിയോ/ ബി.ഫാം/ ആയുർവേദം/ എൽ.എൽ.ബി (3 വർഷം, 5 വർഷം) ബി.ബി.എം/ ഫിഷറീസ്/ ബി.സി.എ/ ബി.എൽ.ഐ.എസ്.സി/ എച്ച്.ഡി.സി ആന്റ് ബി.എം/ ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്‌മെന്റ്/ സി.എ. ഇന്റർമീഡിയേറ്റ്, മെഡിക്കൽ എൻജിനിയറിങ് എൻട്രൻസ് കോച്ചിംഗ്, സിവിൽ സർവീസ് കോച്ചിംഗ് തുടങ്ങിയ കോഴ്‌സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുൻ അധ്യായന വർഷങ്ങളിൽ ഗ്രാന്റ് ലഭിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഗ്രാന്റ് പുതുക്കുന്നതിനുള്ള അപേക്ഷകൾ ഓൺലൈൻ വഴി സമർപ്പിക്കുക.

അപേക്ഷിക്കേണ്ട രീതി : അപേക്ഷകൻ ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം, വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരി നൽകുന്ന സാക്ഷ്യപത്രം, ജാതി തെളിയിക്കുന്നതു സംബന്ധിച്ച സാക്ഷ്യപത്രം എന്നിവയുടെ മാതൃക വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തിയശേഷം ഡിസംബർ 20 നകം www.labourwelfarefund.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കുക.

ഓഫ്‌ലൈൻ അപേക്ഷകൾ നിരസിക്കുന്നതാണ്.

അറിയിപ്പ്!  നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്.  ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക.  ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല.  എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.

Story highlight : Apply now for student education grant.