Headlines

Jobs

മേട്രൺ ഗ്രേഡ്-2 താത്ക്കാലിക ഒഴിവിലേക്ക് നിയമനം ; സ്ത്രീകൾ മാത്രം.

Matron Grade-2 job Vacancy

വയനാട് ജില്ലയിലെ ഒരു സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനത്തിൽ ഈഴവ, തിയ്യ, ബില്ലവ (ഇ.ടി.ബി) വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള മേട്രൺ ഗ്രേഡ്-2 (സ്ത്രീകൾ മാത്രം) തസ്തികയിലെ ഒരു താത്ക്കാലിക ഒഴിവിലേക്ക് നിയമം നടക്കുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യോഗ്യത : ബി.കോം ബിരുദമാണ് യോഗ്യത.

അംഗീകൃത സ്ഥാപനത്തിൽ നിന്ന് സ്റ്റോർസ് ആന്റ് അക്കൗണ്ട് സൂക്ഷിപ്പിലും, കൈകാര്യത്തിലുള്ള രണ്ട് വർഷത്തെ തൊഴിൽ പരിചയം ഉണ്ടായിരിക്കണം.

രണ്ട് വർഷം തൊഴിൽ പ്രവൃത്തിപരിചയം ഉള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ കുറഞ്ഞ പ്രവൃത്തിപരിചയം ഉള്ളവരെയും പരിഗണിക്കുന്നതാണ്.

പ്രായപരിധി : 18നും 36 നും മദ്ധ്യേ പ്രായമുള്ളവർ ആയിരിക്കണം.നിയമാനുസൃത വയസ്സിളവ് ബാധകം (സ്ത്രീകൾ മാത്രം). 

ശമ്പളം : 26500-60700 രൂപ.

അപേക്ഷിക്കേണ്ട രീതി: മേൽപ്പറഞ്ഞ തസ്‌തിയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ നിശ്ചിത യോഗ്യതയും തൊഴിൽ പരിചയവുമുള്ള ഈഴവ, തിയ്യ, ബില്ലവ, വിഭാഗത്തിൽപ്പെട്ട വനിതാ ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 6 ആം തീയതിക്കകം സമീപത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യുക.

സ്വകാര്യ മേഖലയിലെ തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട അധികാരികൾ ഒപ്പ് വായിച്ചിരിക്കണം.

അറിയിപ്പ്! നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്.  ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക.ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല.  എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.

Story highlight : Apply now for Matron Grade-2 job Vacancy.

More Headlines

നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ
ഓണക്കാലത്ത് സപ്ലൈക്കോയ്ക്ക് 123.56 കോടി രൂപയുടെ വിറ്റുവരവ്
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് വിവാഹിതയായി; വരൻ നിശാന്ത്
താരസംഘടന അമ്മയുടെ താൽക്കാലിക ഭരണ സമിതി യോഗം നാളെ; ജനറൽ ബോഡി യോഗ തീയതി നിശ്ചയിക്കും
അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്: 100 കോടി ചെലവ് വരുമെന്ന് മന്ത്രി
നടിയെ ആക്രമിച്ച കേസ്: ഏഴര വർഷത്തിന് ശേഷം പൾസർ സുനി നാളെ ജാമ്യത്തിലിറങ്ങും

Related posts