സംസ്ഥാന സര്ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ അസാപ് കേരള, ഡയറക്ടറേറ്റ് ജനറല് ഓഫ് സിവില് ഏവിയേഷന് അംഗീകൃത മൈക്രോ കാറ്റഗറി ഡ്രോണ് പൈലറ്റ് ട്രെയിനിംഗ് കോഴ്സിലേക്കു എറണാകുളം ജില്ലയില് നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.
96 മണിക്കൂര് ദൈര്ഘ്യമുള്ള ഈ കോഴ്സിലേക്ക് 18 വയസ്സിന് മുകളിലുള്ള എസ്.എസ്.എല്.സി പാസ്സായവർക്ക് അപേക്ഷിക്കാവുന്നതാണ്.
കോഴ്സ് വിജയകരമായി പൂര്ത്തീകരിക്കുന്ന വിദ്യാര്ത്ഥികള്ക്ക് ഡയറക്ടറേറ്റ് ജനറല് ഓഫ് സിവില് ഏവിയേഷന് സര്ട്ടിഫിക്കറ്റിനോടൊപ്പം ഡ്രോണ് പൈലറ്റ് ലൈസന്സും ലഭിക്കുന്നതാണ്.
രക്ഷാപ്രവർത്തനങ്ങൾ, നിരീക്ഷണം, ട്രാഫിക് നിരീക്ഷണം, കാലാവസ്ഥ നിരീക്ഷണം ഡ്രോൺ അധിഷ്ഠിത ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, കൃഷി, മറ്റ് സേവനങ്ങൾ എന്നിങ്ങനെ ഔദ്യോഗികവും അനൗദ്യോഗികവുമായ ഒട്ടനവധി പ്രവർത്തനങ്ങൾക്ക് ഡ്രോൺ പ്രയോജനപ്പെടുത്താറുണ്ട്.
വരും കാലങ്ങളിൽ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഈ കോഴ്സിലൂടെ കഴിയും.നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ നിയമ പ്രകാരം എല്ലാത്തരം സർവേകൾക്കും ഡ്രോൺ സർവേ ബാധകമാണ്.
അപേക്ഷിക്കേണ്ട രീതി : താല്പര്യം ഉള്ളവരും യോഗ്യതയുള്ളവരുമായ വിദ്യാർഥികൾ https://asapkerala.gov.in/?q=node/1365 എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കുക.
കൂടുതൽ വിവരങ്ങൾക്ക് 9447715806 / 9633939696 / 9495999647 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.
അറിയിപ്പ്! നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക. ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല. എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.
Story highlight : Apply now for drone pilot training course.