സാമൂഹ്യവിരുദ്ധര്‍ വിഷം കലക്കി ; ചത്തുപൊങ്ങിയത് ആയിരക്കണക്കിന് മത്സ്യങ്ങള്‍.

Anjana

Anti socials killed fish
Anti socials killed fish

കൊല്ലം : കൊവിഡ് പ്രതിസന്ധി തരണം ചെയ്യാൻ നാട്ടിലെത്തി മത്സ്യകൃഷി തുടങ്ങിയ പ്രവാസി യുവാവിന്റെ കൃഷിയിടത്തില്‍ വിഷം കലര്‍ത്തിയതിനെ തുടര്‍ന്ന് ആയിരക്കണക്കിന് മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്.

അഞ്ചൽ പനച്ചവിള കുമാരഞ്ചിറ വീട്ടില്‍ ആലേഷിന്റെ വീടിനു മുന്നിലുള്ള മത്സ്യക്കുളത്തിലാണ് സാമൂഹ്യവിരുദ്ധര്‍ വിഷം കലക്കിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇതോടെ വിളവെടുക്കാന്‍ പാകമായ ആയിരക്കണക്കിന് മത്സ്യങ്ങളാണ് ചത്തൊടുങ്ങിയത്.


ബാങ്ക് വായ്പയെടുത്തും സുഹൃത്തുക്കളില്‍ നിന്നും കടം വാങ്ങിയുമാണ് കൊവിഡ് പ്രതിസന്ധിയിൽ നാട്ടിലെത്തിയ ആലേഷ് അമ്മയുടെ സഹായത്തോടെ മത്സ്യകൃഷി ആരംഭിച്ചത്.

ഇതിനായി വീടിന് മുന്നില്‍ കുളം തയ്യാറാക്കുകയും സുഭിക്ഷ കേരളം പദ്ധതിയുടെയും പഞ്ചായത്തിന്റെയും സഹായത്താൽ മീന്‍കുഞ്ഞുങ്ങളെ നിക്ഷേപിക്കുകയും ചെയ്തു.

കുടുംബശ്രീയില്‍ നിന്നും അമ്മ ഒരു ലക്ഷം രൂപ വായ്പയെടുത്തും നൽകിയിരുന്നു. ഏകദേശം മൂന്ന് ലക്ഷം രൂപയാണ് മാത്സ്യ കൃഷിക്കായി ചെലവായത്.

കൊവിഡ് കാലത്ത് വിദേശത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ ആലേഷ് മീന്‍ വിറ്റുകിട്ടുന്ന പണം കൊണ്ട് കടം വീട്ടാമെന്ന് കരുതിയിരിക്കെയാണ് സാമൂഹ്യവിരുദ്ധരുടെ ഈ ക്രൂരത.എന്നാൽ തങ്ങൾക്ക് നാട്ടില്‍ പ്രകടമായ ശത്രുക്കളൊന്നുമില്ലെന്നാണ് അമ്മ മല്ലികയും ആലേഷും പറയുന്നത്.

സംഭവത്തിൽ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Story highlight : Anti socials poisoned the pond and killed thousands of fish.