കേന്ദ്രസർക്കാർ അന്ന സെബാസ്റ്റ്യൻ്റെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. അമിത ജോലിഭാരത്തെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ച അന്നയുടെ കേസിൽ തൊഴിൽ ചൂഷണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് തൊഴിൽ സഹമന്ത്രി ശോഭാ കരിന്ദലജേ വ്യക്തമാക്കി. അന്നയുടെ മാതാവ് അനിത അഗസ്റ്റിൻ കമ്പനിയുടെ ഇന്ത്യൻ മേധാവി രാജീവ് മേമനിക്ക് അയച്ച കത്ത് പുറത്തുവന്നതോടെയാണ് ഈ വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയായത്.
2024 മാർച്ചിൽ പൂനെയിലെ EY കമ്പനിയിൽ അന്ന ജോയിൻ ചെയ്തു. ആദ്യ ജോലിയായതിനാൽ വിശ്രമമില്ലാതെ അധ്വാനിച്ചെന്ന് അനിത കത്തിൽ പറയുന്നു. എന്നാൽ, ഓഫീസിൽ നിന്നുള്ള കടുത്ത സമ്മർദ്ദം അന്നയെ തളർത്തി. വാരാന്ത്യ അവധി പോലും ലഭിക്കാതെ ജോലിചെയ്തു. ദിവസവും വൈകിയാണ് താമസസ്ഥലത്തെത്തിയിരുന്നത്. വസ്ത്രം മാറ്റാതെ കിടക്കയിലേക്ക് വീഴും. മേലധികാരികളുടെ സമ്മർദ്ദം കൂടിയതോടെ ഉറക്കം നഷ്ടപ്പെട്ടു. മാനസികവും ശാരീരികവുമായ ആരോഗ്യം മോശമായെങ്കിലും അന്ന വിശ്രമമില്ലാതെ ജോലി തുടർന്നു.
ജൂലൈ 20 നാണ് കൊച്ചി കങ്ങരപ്പടി സ്വദേശിനിയായ 26 കാരി അന്ന സെബാസ്റ്റ്യൻ പേരയിൽ ഹോസ്റ്റലിൽ കുഴഞ്ഞുവീണ് മരിച്ചത്. മകളുടെ ശവസംസ്കാര ചടങ്ങിൽ പോലും കമ്പനിയിൽ നിന്നാരും പങ്കെടുത്തില്ലെന്ന് അമ്മ ആരോപിച്ചു. യുവതിയുടെ മരണത്തിന് പിന്നാലെ കമ്പനിക്കെതിരെ ജനരോഷമുയർന്നിരുന്നു. ഈ സംഭവം വലിയ ചർച്ചയായതോടെയാണ് കേന്ദ്രസർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്.
Story Highlights: Central government announces investigation into death of Anna Sebastian due to work overload at EY company