അനന്യ കുമാരിയുടെ മരണം; പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് നടി അഞ്ജലി അമീർ.

Anjana

അനന്യകുമാരിയുടെ മരണം പ്രതിഷേധത്തിന് അഞ്ജലിഅമീർ
അനന്യകുമാരിയുടെ മരണം പ്രതിഷേധത്തിന് അഞ്ജലിഅമീർ

ട്രാൻസ് യുവതിയായ അനന്യ കുമാരിയെ ചൊവ്വാഴ്ച വൈകുന്നേരമാണ് കൊച്ചിയിലെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഒരു വർഷമായി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് അസഹ്യമായ വേദന അനുഭവിക്കുകയാണെന്ന് അനന്യ പറഞ്ഞിരുന്നു.

തുടർന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടർ അർജുൻ അശോകനെതിരെയും റെനെ മെഡിസിറ്റിക്കെതിരെയും അനന്യ രംഗത്തെത്തിയെങ്കിലും മെഡിക്കൽ റിപ്പോർട്ടുകൾ വിട്ടുനൽകാൻ ആശുപത്രി തയ്യാറായിരുന്നില്ല. സംഭവത്തെ തുടർന്നാണ് അനന്യ കുമാരി ആത്മഹത്യചെയ്തെന്നാണ് ലഭിക്കുന്ന വിവരം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിഷയത്തിൽ പ്രതിഷേധിച്ച് നടി അഞ്ജലി അമീർ ഇന്ന് വൈകുന്നേരം 4 മണിക്ക് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധത്തിനായി  എത്തിച്ചേരാൻ ആഹ്വാനം ചെയ്തു. തന്റെ ഫേസ്ബുക്കിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചത്. 

അനന്യ കുമാരിയുടെ മരണത്തിൽ അന്വേഷണം നടത്താൻ ആരോഗ്യമന്ത്രി വീണ ജോർജ് നിർദേശം നൽകി. ലിംഗമാറ്റ ശസ്ത്രക്രിയകളെക്കുറിച്ച് വിശദമായി പഠിക്കാൻ വിദഗ്ധ സമിതിക്ക് രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Story Highlights: Anjali ameer intiates protest for ananya kumari’s death.