
കുഞ്ഞിനെ കൈമാറിയ സംഭവത്തിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം എകെജി സെൻററിൽ നടന്ന കൂടിക്കാഴ്ചയിൽ ആനാവൂർ നാഗപ്പൻ കോടിയേരി ബാലകൃഷ്ണനെ കണ്ട് വിശദീകരണം നൽകി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
അമ്മയ്ക്ക് കുഞ്ഞിനെ കിട്ടണമെന്നാണ് പാർട്ടിയുടെ നിലപാട് എന്ന് നാഗപ്പൻ വ്യക്തമാക്കി.
അനുപമയുടെ അച്ഛനും പാർട്ടി ലോക്കൽ കമ്മിറ്റി അംഗവുമായ ജയചന്ദ്രനോട് കുഞ്ഞിനെ നൽകാൻ ആവശ്യപ്പെട്ടിരുന്നു എന്നും പറഞ്ഞു.അതേസമയം ആനാവൂർ നഗപ്പന്റെ വിശദീകരണം തള്ളി അനുപമയും അജിത്തും രംഗത്തെത്തിയിരുന്നു.
പാർട്ടി സെക്രട്ടറി പറയുന്നതെല്ലാം കള്ളമാണെന്നും തങ്ങളെ അവർ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അജിത്തും അനുപമയും പ്രതികരിച്ചു.
Story highlight : Anavoor Nagappan on baby abduction case.