ആന്ധ്രാപ്രദേശിന് ഇനി തലസ്ഥാനം അമരാവതി മാത്രം.

Anjana

capital Andhra Pradesh
 capital Andhra Pradesh

ആന്ധ്രപ്രദേശ് സംസ്ഥാനത്തിന് മൂന്ന് തലസ്ഥാനമെന്ന ബില്ല് മന്ത്രിസഭ റദ്ദ് ചെയ്തു.ഇനി അമരാവതിയായിരിക്കും ആന്ധ്രപ്രദേശിന്‍റെ തലസ്ഥാനം.

മുൻപ് നിയമനിര്‍മ്മാണ തലസ്ഥാനമായി അമരാവതിയും ഭരണനിര്‍വ്വഹണ തലസ്ഥാനമായി വിശാഖപട്ടണവും നീതിന്യായ തലസ്ഥാനമായി കര്‍ണൂലുമാണ് ഉണ്ടായിരുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി സർക്കാറാണ് മൂന്ന് തലസ്ഥാനമെന്ന ബില്ല് പാസാക്കിയതും തുടർന്ന് ഇന്ന് അത് പിൻവലിച്ചതും.

ബി.ജെ.പി ഉൾപ്പെടെ മൂന്ന് തലസ്ഥാനമെന്ന തീരുമാനത്തെ എതിർത്തിരുന്നു.എന്നാൽ ഇന്ന് പ്രതിപക്ഷങ്ങളടക്കം ഉന്നയിച്ച വിഷയത്തിൽ സംസ്ഥാന സർക്കാർ വഴങ്ങുകയായിരുന്നു.

വിശാഖപട്ടണത്ത് പുതിയ സെക്രട്ടറിയേറ്റും നിയമസഭയും നിര്‍മ്മിക്കുന്നതിനു ജഗ്ഗന്‍മോഹന്‍ റെഡ്ഢി സര്‍ക്കാര്‍ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു.

അമരാവതിയില്‍ ടിഡിപി നിര്‍‍മ്മിച്ച സമുചയങ്ങള്‍ പോലും ഏറ്റെടുക്കില്ലെന്ന പ്രഖ്യാപനാത്തോടെയാണ് സർക്കാർ നടപടിയെടുത്തത്.

വിശാഖപട്ടണം കേന്ദ്രീകരിച്ചുള്ള വികസന നീക്കങ്ങള്‍ക്ക് എതിരെ പ്രതിപക്ഷവും സ്ഥലം ഏറ്റെടുക്കലിന് എതിരെ കര്‍ഷകരും പ്രതിഷേധം നടത്തിയിരുന്നു.ഇതിനിടെയാണ് ഇന്ന് മൂന്ന് തലസ്ഥാനമെന്ന ബില്ല് റദ്ദാക്കിയിരിക്കുന്നത്.

Story highlight : Amravati is the only capital of Andhra Pradesh.