
ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ അധികാരത്തിൽ എത്തുന്നതിനു മുൻപ് സ്ത്രീകളും പോത്തുകളും കാളകളും സുരക്ഷിതമല്ലായിരുന്നെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
എന്നാൽ താൻ അധികാരത്തിൽ എത്തിയതിനുശേഷമാണ് ഇവർ സുരക്ഷിതരായതെന്ന് അദ്ദേഹം പറഞ്ഞു. ലക്നൗ ബിജെപി ആസ്ഥാനത്തിൽ പാർട്ടി വക്താക്കളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് യുപിയിൽ സ്ത്രീകളെയും പോത്തുകളെയും കാളകളെയും ഉപദ്രവിക്കാൻ ആർക്കും കഴിയില്ലെന്നും യുപിയിലെ കുഴികളും ഇരുട്ടും മാറിയെന്നും യോഗി ആദിത്യനാഥ് അവകാശപ്പെട്ടു. രാത്രി തെരുവിലൂടെ നടക്കാൻ പോലും ഭയപ്പെടേണ്ട അവസ്ഥ മാറിയെന്നും കിഴക്കൻ യുപിയും പടിഞ്ഞാറൻ യുപിയും ഇപ്പോൾ ഒരുപോലെയാണെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: All are safe in UP including women and Bulls says Yogi Adityanath